Friday, March 13, 2026 Last Updated 38 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 11.30 AM

പെന്‍ഷന്‍ കൈക്കലാക്കാന്‍ മൃതദേഹം വീട്ടില്‍ ഒളിപ്പിച്ച് അമ്മയായി വേഷമിട്ട് മകന്റെ തട്ടിപ്പ്: ഒടുവില്‍ യുവാവിന് സംഭവിച്ചത്

son, dress, dead, mother, pension

പണം ഉണ്ടാക്കാന്‍ പലതരം തട്ടിപ്പുകള്‍ നടത്തുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ മരിച്ചുപോയ അമ്മയുടെ പെന്‍ഷന്‍ കൈക്കലാക്കുന്നതിനായി മൃതദേഹം വീട്ടില്‍ ഒളിപ്പിച്ച ശേഷം അമ്മയായി വേഷം ധരിച്ച് തട്ടിപ്പ് നടത്തിരിക്കുകയാണ് ഇവിടെ ഒരു മകന്‍. ഇറ്റലിയിലെ മാന്തുവ സ്വദേശിയും തൊഴില്‍രഹിതനുമായ 56 വയസ്സുള്ള നഴ്‌സാണ് തട്ടിപ്പ് നടത്തിയത്. ആയിരക്കണക്കിന് യൂറോ തട്ടിപ്പിലൂടെ മകന്‍ സ്വന്തമാക്കിയെന്നാണ് കണ്ടെത്തല്‍.

മൂന്ന് വര്‍ഷം മുന്‍പ് 82ാം വയസ്സിലാണ് അമ്മയായ ഗ്രാസിയെല്ല ഡാല്‍ ഒഗ്ലിയോ മരിച്ചത്. എന്നാല്‍ മകന്‍ അമ്മയുടെ മരണം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തില്ല. പകരം, മൃതദേഹം ഒരു ഷീറ്റില്‍ പൊതിഞ്ഞ്, സ്ലീപ്പിങ് ബാഗിലാക്കി കുടുംബ വീട്ടില്‍ ഒളിപ്പിച്ചു. മൃതദേഹം മമ്മിഫൈ ചെയ്യുന്നതുവരെ ഈ നിലയില്‍ സൂക്ഷിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അമ്മയുടെ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കുന്നതിന് ബോര്‍ഗോ വിര്‍ജിലിയോയുടെ പ്രാന്തപ്രദേശത്തെ സര്‍ക്കാര്‍ ഓഫിസില്‍ അമ്മയെപ്പോലെ വേഷം ധരിച്ചാണ് മകന്‍ പ്രത്യക്ഷപ്പെട്ടത്. ലിപ്സ്റ്റിക്ക്, ഫൗണ്ടേഷന്‍, നെക്ലേസ് എന്നിവ ഉപയോഗിച്ച് അമ്മയെപ്പോലെ അണിഞ്ഞൊരുങ്ങി. പരേതയായ അമ്മയുടെ ഹെയര്‍ സ്‌റ്റൈലും പകര്‍ത്തി.

ഒടുവില്‍ ഈ മാസം ആദ്യം മാന്തുവയുടെ പ്രാന്തപ്രദേശത്തുള്ള സര്‍ക്കാര്‍ ഓഫിസിലെത്തിയ ഇയാള്‍ ഗ്രാസിയെല്ല ഡാല്‍ ഒഗ്ലിയോ ആയി അഭിനയിക്കുന്നതിനിടെ ജീവനക്കാരന് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. ജീവനക്കാരന്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയും പ്രാദേശിക മേയറെ അറിയിക്കുകയും ചെയ്തു. യഥാര്‍ഥ ഗ്രാസിയെല്ല ഡാല്‍ ഒഗ്ലിയോയുടെ ഔദ്യോഗിക ഫോട്ടോകള്‍ മകന്റെ ചിത്രങ്ങളുമായി താരതമ്യം ചെയ്തതോടെ തട്ടിപ്പ് വ്യക്തമായി.

അമ്മയുടെ പെന്‍ഷനും മൂന്ന് വീടുകളുടെ പ്രോപ്പര്‍ട്ടി പോര്‍ട്ട്‌ഫോളിയോയും വഴി മകന് ഏകദേശം 53,000 യൂറോ (47,000 പൗണ്ട്) വാര്‍ഷിക വരുമാനം ലഭിച്ചിരുന്നു. പൊലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ അലക്കുമുറിയില്‍ ഒളിപ്പിച്ച നിലയില്‍ ഗ്രാസിയെല്ല ഡാല്‍ ഒഗ്ലിയോയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. അനധികൃതമായി മൃതദേഹം മറച്ചുവച്ചതിന് മകനെതിരെ അന്വേഷണം നടക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW