Friday, March 13, 2026 Last Updated 14 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 12.01 PM

വസ്തുവിറ്റ് 47 ലക്ഷം കൊടുത്തു ; കാട്ടിലും മേട്ടിലും അലഞ്ഞു എത്തിയത് ജയിലില്‍ ; 50 ഹരിയാനക്കാരെ അമേരിക്ക പുറത്താക്കി

uploads/news/2025/10/807797/haryana-youth.gif

ജിന്‍ഡ്: അതിര്‍ത്തിവഴി അനധികൃതമായി കുടിയേറിയ 50 യുവാക്കളെ അമേരിക്ക പുറത്താക്കി. 25 നും 30 നും ഇടയില്‍ പ്രായമുള്ള ഇവരെ കൈവിലങ്ങോടെയാണ് ഹരിയാനയിലേക്ക് തിരിച്ചയച്ചത്. ഡങ്കി റൂട്ട് പ്രകാരം അമേരിക്കയില്‍ കുടിയേറാനായിരുന്നു ശ്രമം. പനാമയിലെ കാടുംമേടും മെക്‌സിക്കന്‍ അതിര്‍ത്തിയുമൊക്കെ താണ്ടി അനധികൃതമായി പ്രവേശിച്ചെങ്കിലൂം കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് 14 മാസത്തോളം ഇവരെ ജയിലില്‍ ഇട്ടശേഷമാണ് തിരിച്ചയച്ചത്.

ഉണ്ടായിരുന്ന കിടപ്പാടം വിറ്റ് 57 ലക്ഷമാണ് അമേരിക്കയില്‍ പോകാന്‍ ഏജന്റിന് നല്‍കേണ്ടി വന്നശതന്ന് തിരിച്ചയയ്ക്കപ്പെട്ട കൈതലിലെ 14 പേരില്‍ ഒരാളായ നരേഷ്‌കുമാര്‍ പറയുന്നു. ഓരോ രാജ്യത്തിന്റെ അതിര്‍ത്തി കടക്കുമ്പോഴും പണം നല്‍കിക്കൊണ്ടേയിരുന്നെന്ന് നരേഷ് പറഞ്ഞു. ആദ്യം 42 ലക്ഷം രൂപ നല്‍കി. അതിന് ശേഷം ഗ്വാട്ടിമാലയുടെ അതിര്‍ത്തി കടന്നപ്പോള്‍ ആറു ലക്ഷം, ബാക്കി മെക്‌സിക്കന്‍ അതിര്‍ത്തി കടന്നപ്പോഴും നല്‍കേണ്ടി വന്നെന്ന് ഇയാള്‍ പറയുന്നു. ഇതെല്ലാം നല്‍കിയിട്ടും താന്‍ സുരക്ഷിതമായി അമേരിക്കയില്‍ പ്രവേശിക്കുന്നതിന് പകരം ജയിലിലേക്കാണ് പോയതെന്ന് നരേഷ് പറഞ്ഞു. ഡല്‍ഹിയില്‍ വന്നിറങ്ങിയ യുവാക്കളെ അതാത് കുടുംബങ്ങള്‍ക്ക് കൈമാറിയെന്ന് പോലീസ് പറയുന്നു.

ഇവര്‍ക്ക് പുറമേ കര്‍ണലില്‍ നിന്നുള്ള 16 യുവാക്കളും കുരുക്ഷേത്രയില്‍ നിന്നും അഞ്ചുപേരും ജിന്‍ഡില്‍ നിന്നും മൂന്ന് പേരും അംബാല, പാനിപ്പത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. 16 പേരെ തങ്ങള്‍ക്ക് കൈമാറിയതായി കര്‍ണല്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് പോകേണ്ടത് നിയമപരമായ വഴികളിലൂടെ ആയിരിക്കണമെന്നും അല്ലാത്ത മാര്‍ഗ്ഗം സ്വീകരിക്കരതെന്നും പോലീസ് നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുവാക്കളെ സമീപിക്കുന്നവരെ വളരെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ് പോലീസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW