Wednesday, March 11, 2026 Last Updated 12 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 01.17 PM

IIK 'ഇന്ത്യ മേള 2025' വെള്ളിയാഴ്ച; സാല്‍മിയ ബൊളിവാര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചയ്ച് ഒന്നര മുതല്‍

IIK

കുവൈത്ത്‌സിറ്റി: കുവൈത്തിലെ ജനപ്രിയ കമ്മ്യൂണിറ്റി പോര്‍ട്ടലായ www.indiansinkuwait.com സംഘടിപ്പിക്കുന്ന 'ഇന്ത്യ മേള 2025', വെള്ളിയാഴ്ച, സാല്‍മിയ ബൊളിവാര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ രാത്രി 9:00 വരെ നടക്കും. ഇന്ത്യയിടെ വൈവിധ്യമാര്‍ന്ന പരമ്പരാഗത, സാംസ്‌കാരിക പരിപാടികള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്.
പരമ്പരാഗത ഇന്ത്യന്‍ മേളയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന ഗെയിം സ്റ്റാളുകള്‍, പ്രദേശിക ഉല്‍പ്പന്നങ്ങള്‍,വൈവിധ്യമായ പാചകരീതികള്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ കഴിയും.
അന്നപൂര്‍ണ റെസ്റ്റോറന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന പാനി പുരി ചലഞ്ച്, ദാവത് റൈസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ബിരിയാണി മത്സരം, മാസ്റ്റര്‍ ഷെഫ് മത്സരം, ഫാന്‍സി ഡ്രസ് മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഐ. ഐ. കെ. വെബ്‌സൈറ്റില്‍ നടത്താം. നൃത്തം, സംഗീതം, വിവിധ ഗയിംമുകള്‍, തുടങ്ങി ഇന്ത്യ മേള സന്തോഷവും ഐക്യവും നിറഞ്ഞ ഒരു ദിനം വാഗ്ദാനം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ് എന്നാല്‍ കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW