Thursday, March 12, 2026 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 22 Nov 2025 09.28 PM

സമൂഹത്തില്‍ നന്മ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിയുടെ പിന്തുണയുണ്ടാകും;സ്ഥാനപതി പരമിത ത്രിപതി

UP NRI

കുവൈത്ത്‌സിറ്റി: നല്ല കാര്യങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് എംബസിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സ്ഥാനപതി പരമിത ത്രിപതി.
പ്രിവിലേജ് ഉള്ളവരും ഇല്ലാത്തവരും നമ്മുക്കിടെയില്‍ ഉണ്ടാകാം.അതിനാല്‍, ഒന്നിച്ച് നില്‍ക്കുകയെന്നതാണ് നമ്മുടെ ആവശ്യം.നമ്മുക്ക് അഭിമാനയിട്ടുള്ളവ ഉയര്‍ത്തി പിടിക്കുക.സമൂഹ നന്മ ലക്ഷ്യമാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഹനീയമാണന്ന് സ്ഥാനപതി കൂട്ടിചേര്‍ത്തു.

UP NRI

യു.പി-എന്‍.ആര്‍.ഐ ഫോറം കുവൈത്ത് നടത്തിയ ഹെല്‍ത്ത് ക്യാമ്പിന് എത്തിയപ്പോഴാണ് പരമിത ത്രിപതി ഇത് വ്യക്തമാക്കിയത്.
UP NRI

സമൂഹത്തോടെ ഉള്ള പ്രതിബന്ധതയായി കണ്ട് ഹെല്‍ത്ത് ക്യാമ്പില്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ നടത്തിയ സേവനത്തെ സ്ഥാനപതി പ്രത്യേകം അഭിനന്ദിച്ചു.
UP NRI

യു.പി-എന്‍.ആര്‍.ഐ ഫോറം കുവൈത്തിന്റെ നേത്യത്വത്തില്‍ ഫോറം ഓഫ് ഇന്ത്യന്‍ ഡോക്‌ടേഴ്‌സ്,ഇന്ത്യന്‍ ഡന്റെ്‌റല്‍ അസോസിയേഷന്‍ കുവൈത്ത്,കുവൈത്ത് ഹാര്‍ട്ട് ഫൗണ്ടേഷന്‍ എന്നീവരുമായി സഹകരിച്ചായിരുന്നു ക്യാമ്പ്.സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി ജൂനിയര്‍ സ്‌കൂളില്‍ രാവിലെ 8 മുതലായിരുന്നു ഹെല്‍ത്ത് ക്യാമ്പ്.
UP NRI
UP NRI

ഇന്ത്യന്‍ സ്ഥാനപതി പരമിത ത്രിപതി ക്യാമ്പ് ഉദ്ദ്ഘാടനം ചെയ്തു. യു.പി-എന്‍.ആര്‍.ഐ ഫോറം പ്രസിഡണ്ട് സീഷാന്‍ ഉല്ല ഖാന്‍,ജനറല്‍ സെക്രട്ടറി ഷഫാഖ് മുംതാസ്,വൈസ് പ്രസിഡണ്ട് ഷേയ്ഖ് നൂരി ഹസന്‍,ജോ.സെക്രട്ടറി ഗൗരവ് ഭട്ട്‌നാഗര്‍,ട്രഷറര്‍ അലീം സിദ്ദിഖി,ജോ.ട്രഷറര്‍ ഹബീബ് റഹ്മാന്‍ ,കണ്‍വീനര്‍ ഖലീം അന്‍സാരി,ജോ.കണ്‍വീനര്‍ ഗൗരവ് സിംഗ്,ഇവന്റെ് കണ്‍വീനര്‍ ജിതേന്ദ്ര കുന്തല്‍, ജോ.ഇവന്റെ് കണ്‍വീനര്‍ മുഹമദ് ഷാഹീദ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ക്യാമ്പ്.
UP NRI

അഹ്മദി ഡി.പി.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ സന്നദ്ധപ്രവര്‍ത്തകര്‍ ആയിരുന്നു.തമിഴ്‌നാട് നഴ്സ്സ് അസോസിയേഷന്റെ നഴ്‌സുമാരും യു.പി-എന്‍.ആര്‍.ഐ ഫോറത്തിന് സഹായമായുണ്ടായിരുന്നു.

Ads by Google
Ads by Google
TRENDING NOW