Thursday, March 12, 2026 Last Updated 42 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 03.31 PM

പ്രിയപ്പെട്ട ശ്വേതയ്ക്ക് ജന്മദിനാശംസകള്‍; പോസ്റ്റുമായി ജി. വേണുഗോപാല്‍

g-venugopal-
photo-www.instagram.com/g.venugopal/

ഗായിക ശ്വേത മോഹന് പിറന്നാള്‍ ആശംസകളുമായി ഗായകന്‍ ജി. വേണുഗോപല്‍. ശ്വേതയോടൊപ്പമുളള മനോഹരമായ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ജി. വേണുഗോപാലിന്റെ ആശംസ.

‘പ്രിയപ്പെട്ട ശ്വേതയ്ക്ക് ജന്മദിനാശംസകള്‍. സംഗീതത്തില്‍ നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു ’എന്നാണ് ജി. വേണുഗോപാല്‍ ചിത്രത്തിനൊപ്പം കുറിച്ചത്. നിരവധിപ്പേരാണ് ഗായികയ്ക്ക് ആശംസകളറിയിച്ചെത്തുന്നത്. അതേസമയം ശ്വേതയും ജി. വേണുഗോപാലും അടുത്ത ബന്ധുക്കള്‍ കൂടിയാണ്.

അമ്മ സുജാത മോഹനും ശ്വേതയ്ക്ക് ആശംസകളുമായെത്തിയിരുന്നു. ദൈവം ഞങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം എന്നാണ് സുജാത കുറിച്ചത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ശ്വേത സജീവമാണ്. സ്വതന്ത്രസംഗീത ആല്‍ബങ്ങളും ശ്വേത പുറത്തിറക്കാറുണ്ട്. ഇളയരാജ, എ.ആര്‍ റഹ്മാന്‍, യുവന്‍ ശങ്കര്‍ രാജ തുടങ്ങി പ്രമുഖ സംഗീതജ്ഞരുടെ ലൈവ് ഷോകളിലും ശ്വേത സജീവ സാന്നിധ്യമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW