Sunday, March 15, 2026 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 03.16 PM

ആതുര ശുശ്രൂഷരംഗത്ത് കുവൈത്തില്‍ 30 വര്‍ഷത്തിലധികം ജോലി ചെയ്തവരെ ആദരിച്ച് ഇന്‍ഫോക്ക് അഹമ്മദി റീജിയന്‍

INFOK

കുവൈത്ത്‌സിറ്റി: ഇന്‍ഫോക്ക് അഹമ്മദി റീജിയന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'കളേഴ്‌സ് ഓഫ് അഹമ്മദി-2025' അല്‍ നജാത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നവംബര്‍ 14 ന് നടന്നു.അഹമ്മദി റീജിയന്‍ സെക്രട്ടറി നിഷ ജോബി സ്വാഗത ആശംസിച്ചു. ചടങ്ങില്‍ അഹമ്മദി റീജിയന്‍ കണ്‍വീനര്‍ നിതീഷ് എം തോമസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഇന്‍ഫോക്ക് പ്രസിഡന്റ് വിജേഷ് വേലായുധന്‍ ഉദ്ഘാടനം ചെയ്തു.
ഇന്‍ഫോക്ക് ട്രഷറര്‍ മുഹമ്മദ് ഷാ. ഇന്‍ഫോക്ക് സെക്രട്ടറി ബിനു മോള്‍ ജോസഫ്, കോര്‍ കമ്മിറ്റി മെമ്പര്‍ ബിബിന്‍ ജോര്‍ജ് റീജിയന്‍ കണ്‍വീനര്‍ നിധീഷ് തോമസ്, റീജിയന്‍ സെക്രട്ടറി നിഷജോബി,റീജിയന്‍ ട്രഷറര്‍ ഷിബിന്‍ സ്‌കറിയ ജോയിന്റ് കണ്‍വീനര്‍ ജിഷ പി കെ,ജോയിന്റ് ട്രഷറര്‍ സൗമിനി പ്രോഗ്രാം കണ്‍വീനര്‍ രാഹുല്‍രാജ് എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിയിച്ചു.ഇന്‍ഫോക് ജോയിന്റ് സെക്രട്ടറി ബിനു ജോസഫ്,കോര്‍ കമ്മിറ്റി മെമ്പര്‍ ബിബിന്‍ ജോര്‍ജ് റീജണല്‍ ട്രഷറര്‍ ഷിബിന്‍ സ്‌കറിയ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

INFOK

കുവൈറ്റില്‍ ആതുര ശുശ്രൂഷരംഗത്ത് 30 വര്‍ഷത്തിലധികമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന 15 ഇന്ത്യന്‍ നേഴ്‌സസിന് പുരസ്‌കാരം നല്‍കി ആദരിച്ചു.അടിയന്തരഘട്ടത്തില്‍ ഔചിത്യമായി പെരുമാറി ജീവന്‍ രക്ഷിച്ച ഇസ്മയില്‍ കോട്ടിള വളപ്പിലിനെയും അല്‍ അദാന്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ വാര്‍ഡ് സ്റ്റാഫ് അനുജ വിത്സനെയും ചടങ്ങില്‍ പുരസ്‌കാരം നല്‍കി അനുമോദിച്ചു.നഴ്‌സിംഗ് ജോലിയോടൊപ്പം സിനിമ-സംഗീതസംവിധാനവും കൂടെ കൊണ്ടുപോകുന്ന ഡാര്‍വിന്‍ പിറവത്തെ ചടങ്ങില്‍ അനുമോദിച്ചു. പ്രോഗ്രാം കണ്‍വീനര്‍ രാഹുല്‍ രാജിന്റെ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് നേഴ്‌സുമാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറീ. ഗോഡ്വിന്‍, രമ്യ അതിഥി, എവിലിന്‍ എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു. റാഷി,സുനീര്‍,സുനി, എന്നിവരുടെ നേതൃത്വത്തില്‍ ഗാനാലാപനവും ഒരുക്കിയിരുന്നു.

Ads by Google
Ads by Google
TRENDING NOW