Wednesday, March 11, 2026 Last Updated 46 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 12.43 PM

ഫോക്ക് ഇരുപതാം വാർഷികം;കുവൈത്തില്‍ ആഘോഷരാവൊരുക്കി ‘കണ്ണൂർ മഹോത്സവം’കൊണ്ടാടി

FOKE

കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്‌പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി
ഫോക്കിൻ്റെ മൊബൈൽ ആപ്ലിക്കേഷൻ്റെ ഔദ്യോഗിക ഉദ്ഘാടനം ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു. ഫോക്കിന്റെ പ്രവർത്തനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള സുവനീർ "ഉപവി" ചടങ്ങിൽ പ്രകാശനം ചെയ്തു.
സംഘടനയുടെ ഇരുപത് വർഷത്തെ പ്രവർത്തന ചരിത്രം അവതരിപ്പിച്ച ഡോക്യുമെന്ററിയും മഹോത്സവത്തിന് കരുത്തേകി.
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും പ്രശസ്ത പിന്നണി ഗായികയുമായ സയനോര ഫിലിപ്പ്, അഞ്ജു ജോസഫ്, ബൽറാം, ശ്രീനാഥ് എന്നിവർ ചേർന്ന് ഒരുക്കിയ സംഗീത വിരുന്ന് സദസ്സിനെ ആവേശഭരിതമാക്കി. ഫോക്ക് വനിതാവേദിയും ബാലവേദിയും ചേർന്ന് അവതരിപ്പിച്ച നൃത്തസന്ധ്യയും കാണികൾക്ക് നയന വിസ്മയമൊരുക്കി.
സംഘടിപ്പിച്ച കണ്ണൂർ മഹോത്സവം 2025 നവംബർ 14-ന് അഹമ്മദി ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പഞ്ചവാദ്യത്തിന്റെ താളത്തിനോടൊപ്പം ഫോക്ക് വനിതാവേദി അംഗങ്ങളുടെ താലപ്പൊലി പരിപാടിക്ക് വർണ്ണാഭമായ തുടക്കമേകി. കണ്ണൂർ മഹോത്സവം 2025 ൻ്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ സ്ഥാനപതി ശ്രീമതി. പർമിത തൃപാദി നിർവ്വഹിച്ചു. “കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സംസ്കാരപാരമ്പര്യവും പുതിയ തലമുറയിലേക്ക് പകരുന്നതോടൊപ്പം മാനുഷിക മൂല്യങ്ങൾ ചേർത്ത് പിടിക്കുന്ന ഫോക്കിന്റെ പ്രവർത്തനങ്ങളെ സ്ഥാനപതി പ്രത്യേകം പ്രശംസിച്ചു.

FOKE

ഫോക്ക് പ്രസിഡന്റ് ലിജീഷ് പി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു.കെ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ സുജേഷ് പി.എം നന്ദിയും പറഞ്ഞു. ട്രഷറർ സൂരജ് കെ.വി, ഫോക്ക് വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, വനിതാവേദി ജനറൽ കൺവീനർ അഖില ഷാബു, ബാലവേദി കൺവീനർ അവന്തിക മഹേഷ്‌ എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഫോക്ക്‌ രക്ഷാധികാരികളായ പ്രവീൺ അടുത്തില, അനിൽ കേളോത്ത്, ഉപദേശകസമിതി അംഗം വിജയേഷ് കെ.വി, ക്യു8ഐ.എ.എസ് അക്കാദമി ഡയറക്ടർ സുനിൽ നായർ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ, ആരാധന ജ്വല്ലറി റീട്ടെയിൽ ഹെഡ് ശരത്ത്, അൽമുള്ള എക്സ്ചേഞ്ച് പ്രതിനിധി ബേസിൽ മാത്യു, യമാമാ ഫുഡ്സ് മാനേജർ ഫൈസൽ, ടി. വി. എസ് ട്രാവൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ മതി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ദൃശ്യമാധ്യമരംഗത്തെ മികവുറ്റ സേവനങ്ങൾക്ക് പതിനെട്ടാമത് ഗോൾഡൻ ഫോക്ക് അവാർഡ് കണ്ണൂർ ജില്ലയിൽ നിന്നുള്ള മാധ്യമപ്രവർത്തകയായ മാതു സജിക്ക് നൽകി ആദരിച്ചു. ശില്പി കെ.കെ.ആർ വേങ്ങര രൂപകൽപന ചെയ്ത ശില്പവും, പ്രശസ്‌തി പത്രവും, 25000 രൂപയും അടങ്ങുന്നതായിരുന്നു അവാർഡ്. പന്ത്രണ്ടാം ക്ലാസ്സിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ദീർഘകാല പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന സാമൂഹ്യ പ്രവർത്തകനായ ഫോക്ക്‌ മെമ്പർ സന്തോഷ്‌ സി.എച്ചിന് ഫോക്കിന്റെ സ്നേഹാദരം കൈമാറി. വിവിധ സ്പോൺസർമാരെ ചടങ്ങിൽ ആദരിച്ചു.

Ads by Google
Ads by Google
TRENDING NOW