കുവൈത്ത്‌സിറ്റി: അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ നവംബര്‍ 14, 2025-ന് അല്‍ മന്‍സൂറിയ സ്`സ്റ്റേഡിയത്തില്‍ ഭംഗിയാര്‍ന്ന റൂബി ജൂബിലി ആഘോഷിച്ചു. ''യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍@40: 'എ ലെഗസി ഓഫ് ലേര്‍ണിംഗ്, എ ഫ്യൂച്ചര്‍ ഓഫ് പോസ്സിബിലിറ്റീസ്' എന്ന തീമില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ-കുവൈത്ത് പ്രമുഖരും, രക്ഷിതാക്കളും, അധ്യാപകരും, വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
പരമ്പരാഗത താലപ്പൊലി ഘോഷയാത്രയോടെ ആരംഭിച്ച ചടങ്ങില്‍ എം.പി. എന്‍. കെ. പ്രേമചന്ദ്രന്‍, കേരള വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ. സശീന്ദ്രന്‍, കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ പരമിത ത്രിപതി , എം.എല്‍.എമാരായ പ്രമോദ് നാരായണ്‍, തോമസ് കെ. തോമസ്, സംവിധായകന്‍ ബ്‌ളെസി ഇപ്പ് തോമസ് തുടങ്ങി നിരവധി പ്രതിഭകള്‍ പങ്കെടുത്തു.
പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍. സി. സ്വാഗത പ്രസംഗത്തില്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന്റെ 40 വര്‍ഷത്തെ വളര്‍ച്ച, സ്ഥാപക ചെയര്‍മാന്‍ അന്തരിച്ച തോമസ് ചാണ്ടിയുടെ ദൂരദര്‍ശിത്വം, മുന്‍ പ്രിന്‍സിപ്പല്‍ സുശന്‍ റോയിയുടെ സംഭാവനകള്‍ എന്നിവ സ്മരിക്കുകയും സ്‌കൂളിന്റെ സമഗ്ര വികസന ദൗത്യത്തെ ഊന്നിപ്പറയുകയും ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ഫലപ്രദമായി ഉള്‍പ്പെടുത്താനുള്ള പദ്ധതികളും അദ്ദേഹം പരിചയപ്പെടുത്തി.
വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ബെറ്റി ചാണ്ടി, യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന്റെ ആരംഭകാലം മുതല്‍ സ്ഥാപക ചെയര്‍മാന്റെ സമര്‍പ്പണവും സമൂഹത്തിനുള്ള സേവനവും ഓര്‍ത്തു നന്ദി രേഖപ്പെടുത്തി. അംബാസഡര്‍ പരമിത ത്രിപതി യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന്റെ കലാ-സാംസ്‌കാരിക പാലനത്തിലുളള പങ്ക് പ്രശംസിച്ചു. എം.പി. എന്‍. കെ. പ്രേമചന്ദ്രന്‍ വിദ്യാഭ്യാസത്തെ ''കൗതുകത്തിന്റെ തോട്ടം'' എന്ന് വിശേഷിപ്പിച്ചു. സംവിധായകന്‍ ബ്‌ളെസി യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപകനായ തോമസ് ചാണ്ടിയുടെ ദര്‍ശനവും സ്‌കൂളിന്റെ വളര്‍ച്ചയുമായുള്ള ബന്ധവും ഓര്‍ത്തു.
റൂബി ജൂബിലി സ്മാരിക, സാഗ ഓഫ് നോളഡ്ജ് : ഫ്രം റൂട്ട് ടു റാഡിയന്‍സ്, മന്ത്രി എ. കെ. സശീന്ദ്രന്‍ പ്രകാശനം ചെയ്തു.
30, 25 വര്‍ഷം സേവനമനുഷ്ഠിച്ച അധ്യാപകരെയും മുന്‍ പ്രിന്‍സിപ്പല്‍ സുശന്‍ റോയിയെയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ അഡ്വ. പി. ജോണ്‍ തോമസിനെയും ആദരിച്ചു. SSCE, SSE ടോപ്പ് പെര്‍ഫോര്‍മര്‍മാരും വിവിധ ക്‌ളാസുകളിലെ അക്കാദമിക് മികവ് നേടിയ വിദ്യാര്‍ത്ഥികളും പുരസ്‌കാരങ്ങള്‍ നേടി. IIMUN കുവൈറ്റ് 2025-ല്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ മികച്ച സ്‌കൂള്‍ അവാര്‍ഡും നേടി.
CBSE കുവൈറ്റ് Cluster Athletic Meet-ല്‍ വിവിധ വിഭാഗങ്ങളിലെ അത്‌ലറ്റിക്‌സ്, നീന്തല്‍, ഫുട്ബാള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങളില്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മെഡലുകള്‍ നേടി.
LKG മുതല്‍ പ്ലസ് ടു വരെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച 'ദി ഗാര്‍ഡന്‍ ഓഫ് ലെഗസി' എന്ന സാംസ്‌കാരിക നൃത്ത-നാട്യാവിഷ്‌കാരം യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ന്റെ നാല്പത് വര്‍ഷത്തെ പൈതൃകം കലാപരമായി അവതരിപ്പിച്ചു. സ്‌കൂള്‍ ക്യാപ്റ്റന്‍ ദന്ന റേച്ചല്‍ സുധീറിന്റെ നന്ദിപ്രസംഗത്തോടും യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഗാനത്തോട് കൂടി ചടങ്ങുകള്‍ സമാപിച്ചു. റൂബി ജൂബിലി യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ന്റെ 40 വര്‍ഷത്തെ സമര്‍പ്പണത്തിന്റെയും മികവിന്റെയും ബഹുമതിയായിത്തീര്‍ന്നു.