Thursday, March 12, 2026 Last Updated 33 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 12.09 PM

നൂറുക്കണക്കിന് കുരുന്നുകള്‍ക്ക് ആവേശമായി കല (ആർട്ട്) കുവൈറ്റ് "നിറം 2025" ചിത്രരചനാ മത്സരം

ART

കുവൈത്ത്സിറ്റി: നിറങ്ങളുടെ വർണ്ണ വൈവിധ്യം സൃഷ്ടിച്ചുകൊണ്ട് ഒരു ശിശുദിനാഘോഷം കൂടി പങ്കാളിത്ത വർദ്ധനവോടെ കുവൈറ്റിൽ വീണ്ടും ചരിത്രം കുറിച്ചു. ജി. സി. സി. യിലെ തന്നെ ഏറ്റവും വലിയ ചിത്രരചനാ മത്സരമായ "നിറം 2025" നവംബർ 14 ന് വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിച്ചു. ഡ്രോയിംഗിലും പെയിന്റിംഗിലുമായി LKG മുതൽ 12 -ആം ക്ലാസ്സ് വരെ നാല്ഗ്രൂപ്പുകളിലായി 2600-ൽ അധികം കുട്ടികൾ പങ്കെടുത്തു.

ART

പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 136-ആം ജന്മദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ സ്കൂള് കുട്ടികള്ക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചാണ് കല (ആർട്ട്) കുവൈറ്റ് തുടർച്ചയായ 21-ാം വർഷമായി പരിപാടി സംഘടിപ്പിച്ച് വരുന്നുണ്ട്. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കള്ക്കും സന്ദര്ശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പണ് ക്യാൻവാസ് പെയിന്റിംഗും ഉണ്ടായിരുന്നു. നിരവധി രക്ഷിതാക്കളും മത്സരത്തിൽ പങ്കുചേർന്നു
ART

മെട്രോമെഡിക്കൽഗ്രൂപ്പ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചു. അമേരിക്കൻ ടൂറിസ്റ്റർ മാർക്കറ്റിംഗ് മാനേജർ നൗഫൽ ഓപ്പൺ ക്യാൻവാസ് മത്സരം ഉദ്ഘാടനം ചെയ്തു. കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് ശിവകുമാർ, പ്രോഗ്രാം ജനറൽ കൺവീനർ ജിയാഷ് അബ്ദുൽ കരീം, രാഗേഷ് പി.ഡി, മുകേഷ് വി പി, ട്രെഷറർ അജിത് കുമാർ എന്നിവർ സംസാരിച്ചു.
ART

അനിൽ പി അലക്സ്, അനിയൻ കുഞ്ഞു പാപ്പച്ചൻ, ബിനു സുകുമാരൻ, നജീബ്, ഷൈജിത്ത്, സുമേഷ്, ആർട്ടിസ്റ്റുമാരായ ശശികൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. അനീച്ച ഷൈജിത്തും ലിൻസി ജോർജും കംപിയറിംഗ് നിർവഹിച്ചു
ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോടൊപ്പം അറബ്, ഫിലിപ്പീന്സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. സന്ദർശകരും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു ജനാവലിയാൽ സ്കൂൾ അങ്കണം നിറഞ്ഞു കവിഞ്ഞു.
ART

റിസൾട്ട്‌ ഡിസംബർ 10-ന് ദ്രിശ്യ-വാർത്താ മാധ്യമങ്ങളിലൂടെയും www.kalakuwait.net, എന്ന വെബ്സൈറ്റ്ലൂടെയും പ്രഖ്യാപിക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ 75 പേർക്ക് മെറിറ്റ്‌ പ്രൈസും മൊത്തം പങ്കാളിത്തത്തിന്റെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്. ജനുവരിയിൽ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് സമ്മാനദാനം നിർവഹിക്കും.
ART

സംഘടനാ ഭാരവാഹികളായ സുനിൽ, ജോണി, അഷ്‌റഫ്, മുസ്തഫ, അനിൽ, കനകരാജ്, റിജോ, വിഷ്ണു, ശരത്, ജ്യോതി ശിവകുമാർ, പ്രവീൺ, പ്രജീഷ്, ജയേഷ്, മനോജ്, വിഷ്ണു, റിജിൻ, പ്രമോദ്, ബിന്ദു, രേഖ എന്നിവർ പരിപാടി നിയന്ത്രിച്ചു.

Ads by Google
Ads by Google
TRENDING NOW