Wednesday, March 11, 2026 Last Updated 19 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 09.05 AM

അമേരിക്കന്‍ പ്രസിഡന്റിനോട് ' നിങ്ങളുടെ പേരെന്താണെന്ന്' ചോദിച്ച് കുട്ടി: ഡൊണാള്‍ഡ് ട്രംപ് എന്ന് മറുപടി, വൈറലായി വീഡിയോ

donald, trump, children, moments

സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ അമേരിക്കയിലെ വൈറ്റ് ഹൗസില്‍ നിന്നുള്ള ഒരു വീഡിയോ ആണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധനേടുന്നത്. ഓവല്‍ ഓഫീസ് സന്ദര്‍ശിക്കാന്‍ എത്തിയ ഒരു കൂട്ടം കുട്ടികളെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്നതും അവരോടൊപ്പം സമയം പങ്കിടുന്നതുമാണ് ദൃശ്യങ്ങളില്‍. എക്‌സില്‍ കമ്മ്യൂണിക്കേഷന്‍ അഡ്വൈസറായ മാര്‍ഗോ മാര്‍ട്ടിന്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 1.6 മില്ല്യണിലധികം പേരാണ് കണ്ടിരിക്കുന്നത്.

ട്രംപ് കുട്ടികളെ കാണാന്‍ കാത്തുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് കുട്ടികള്‍ക്ക് അദ്ദേഹം ചലഞ്ച് കോയിന്‍ വിതരണം ചെയ്യുകയാണ്. ഒരു കൊച്ചു പെണ്‍കുട്ടി 'തനിക്ക് ഒരു നാണയം വേണ'മെന്ന് പറഞ്ഞപ്പോള്‍, ട്രംപ് അവള്‍ മിടുക്കിയാണെന്നും ക്യൂട്ട് ആണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. മറ്റൊരു ആണ്‍കുട്ടിയോട് 'നാണയം വേണോ' എന്ന് അദ്ദേഹം ചോദിക്കുന്നു. അതേസമയം മറ്റൊരു കുട്ടി വളരെ നിഷ്‌കളങ്കമായി 'താങ്കളുടെ പേര് എന്താണ്' എന്ന് ചോദിക്കുന്നു. 'എന്റെ പേര് ഡൊണാള്‍ഡ്' എന്നാണ് ട്രംപിന്റെ മറുപടി. വീഡിയോയില്‍ ആളുകളെ ഏറ്റവുമധികം ആകര്‍ഷിച്ചിരിക്കുന്നതും ഈ കൊച്ചുകുട്ടിയുടെ 'താങ്കളുടെ പേര് എന്താണ്' എന്ന ചോദ്യം തന്നെയാണ്. അവളുടെ നിഷ്‌കളങ്കമായ ചോദ്യം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആകെയും വൈറലായി മാറിയത്.

കുട്ടികളോടൊപ്പം ചേര്‍ന്നപ്പോള്‍ ട്രംപിന്റെ പെരുമാറ്റം സധാരണ കാണാറുള്ളത് പോലെയല്ല എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന് ഇങ്ങനെയും ഒരു മുഖം ഉണ്ടോ എന്ന് വരെ കമന്റുകള്‍ വന്നു. എന്തായാലും അനേകങ്ങളാണ് ട്രംപിന്റെ കുട്ടികളുമായുള്ള ഈ ആശയവിനിമയത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടിരിക്കുന്നത്. അതേസമയം, ഈ പോസ്റ്റിന് താഴെയും ട്രംപിനും ട്രംപിന്റെ നയങ്ങള്‍ക്കും എതിരെയുള്ള വിമര്‍ശനങ്ങളും കാണാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW