Friday, March 13, 2026 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 07.59 AM

യുദ്ധത്തില്‍ ട്രംപിന് റിപ്പബ്‌ളിക്കന്മാരുടെ പിന്തുണ ; ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു

uploads/news/2026/03/828532/war1.jpg

ടെഹ്‌റാന്‍ : ഇറാനില്‍ ആക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് സെനറ്റിന്റെ പിന്തുണ. യുദ്ധാധികാരാപ്രമേയം എന്നറിയപ്പെടുന്ന യുദ്ധത്തിന് മുമ്പ് കോണ്‍ഗ്രസിന്റെ അനുമതിവേണമെന്ന നിയമനിര്‍മ്മാണം കൊണ്ടുവരാനുള്ള നീക്കം 47 നെതിരേ 53 വോട്ടുകള്‍ നല്‍കി റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി തള്ളി. തൊട്ടുപിന്നാലെ തന്നെ അമേരിക്കന്‍ - ഇസ്രായേല്‍ സഖ്യം ഇറാനില്‍ ആക്രമണം കടുപ്പിക്കുകയും ചെയ്തു. ടെഹ്‌റാനിലെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇവര്‍ ആക്രമണം നടത്തിയതായി ഇറാന്‍ പറഞ്ഞു.

അമേരിക്ക തങ്ങുടെ പൗരന്മാര്‍ക്ക് സൗദിയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം നലകിയിട്ടുണ്ട്. സൗദിയിലെ എംബസിക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടയില്‍ ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നാവിക അകമ്പടി നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്ക ഇറാന്‍ കപ്പല്‍ തകര്‍ത്തു. കപ്പല്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. ആക്രമിച്ചത് ടോര്‍പ്പിഡോ ഉപയോഗിച്ചാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. പത്തിലധികം കപ്പലുകളും എണ്ണടാങ്കറുകളും ലക്ഷ്യമിട്ടിരുന്നതായി ഇറാന്‍ നാവികസേനാ കമാന്റര്‍ വെളിപ്പെടുത്തുകയൂം ചെയ്തിരുന്നു.

തുര്‍ക്കിക്ക് നേരെയുള്ള ഇറാന്റെ മിസൈല്‍ ആക്രമണവും നാറ്റോയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. തുര്‍ക്കിയുടെ വ്യോമാതിര്‍ത്തിയിലേക്ക് വന്ന ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലാണ് തകര്‍ത്തത്. ഇറാന്റെ തുര്‍ക്കി ആക്രമണം ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. അതേസമയം ഇറാനില്‍ ഭരണഅട്ടിമറിക്ക് ശ്രമിച്ചാല്‍ ഇസ്രായേലിലെ ഡിമോണ ആണവകേന്ദ്രത്തിന് നേരെ ആക്രമണം നടത്തുമെന്നാണ് ഇറാന്റെ വെല്ലുവിളി.

ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ലബനോനിലെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ തകര്‍ത്തതായിട്ടാണ് ഇസ്രായേലിന്റെ അവകാശവാദം. അതിനിടയില്‍ ഇറാനില്‍ നിന്നും സമവായ സൂചനയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ത്താനിയെ ഫോണില്‍ വിളിച്ചതായിട്ടാണ് വിവരം. യുഎസ് സൈനിക കേന്ദ്രങ്ങളെ ആണ് ആക്രമിച്ചെന്ന ഇറാന്റെ വാദം പക്ഷേ ഖത്തര്‍ തള്ളി. ഇന്ത്യന്‍ തുറമുഖങ്ങള്‍ യു.എസ്. നാവികസേനയ്ക്ക് നല്‍കിയെന്ന വാദം വിദേശകാര്യമന്ത്രാലയം തള്ളിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW