Saturday, March 14, 2026 Last Updated 21 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 15 Nov 2025 11.51 AM

ഞാന്‍ അതെല്ലാം പൂര്‍ണ്ണമായും മറന്നിരിക്കുന്നു: വീണ്ടും ചര്‍ച്ചയായി 3 രോഗികളുടെ മരണത്തിന് കാരണക്കാരനായ ഡോക്ടറുടെ പ്രതികരണം

indian, origin, surgeon, jayant, patel

നമ്മളില്‍ കുറച്ചുപേരെങ്കിലും കേട്ടിട്ടുളള പേരുകളില്‍ ഒന്നാണ് ജയന്ത് പട്ടേല്‍. ഓസ്‌ട്രേലിയയില്‍ മൂന്ന് രോഗികളുടെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ വംശജനായ സര്‍ജനാണ് ജയന്ത് പട്ടേല്‍. ഇപ്പോഴിതാ 20 വര്‍ഷത്തിന് ശേഷം ആ കൊലപാതകത്തെ കുറിച്ചുള്ള ജയന്തിന്റെ ഒരു പ്രതികരണമാണ് ശ്രദ്ധിക്കപ്പെടുന്നത്. 2015 ന് ശേഷം ആദ്യമായിട്ടാണ് ജയന്ത് ഈ കൊലപാതകത്തെ കുറിച്ച് സംസാരിക്കുന്നത്. മൂന്ന് മരണങ്ങള്‍ക്ക് കാരണക്കാരനായതിന് 2010 ലാണ് ജയന്തിനെ ജയിലിലടച്ചത്. പക്ഷേ 2012 ല്‍ അപ്പീലില്‍ അയാളെ മോചിപ്പിക്കുകയായിരുന്നു.

ഓറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡില്‍ വെച്ച് ദി ഓസ്‌ട്രേലിയന്‍ പത്രത്തിലെ ഒരു പത്രപ്രവര്‍ത്തകനാണ് ആ മരണങ്ങളെ കുറിച്ച് ജയന്തിനോട് ചോദിച്ചിരിക്കുന്നത്. അതിനുള്ള മറുപടി ഇങ്ങനെ ആയിരുന്നു; 'അത് വളരെക്കാലം മുമ്പായിരുന്നു, ഞാന്‍ അതേക്കുറിച്ച് പൂര്‍ണ്ണമായും മറന്നുപോയി. ഞാന്‍ അവിടെ നിന്നും മുന്നോട്ട് നടന്നിരിക്കുന്നു'.'അത് കഴിഞ്ഞു, അത് ഓര്‍മ്മയായിരിക്കുന്നു... മണ്ടന്‍ വിമര്‍ശനങ്ങളോട് ഞാന്‍ പ്രതികരിക്കാറില്ല, ഞാന്‍ എന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. എനിക്ക് ഒരു കുഴപ്പവുമില്ല' എന്നാണ് ഇപ്പോള്‍ 75 വയസ്സുള്ള ജയന്ത് പറഞ്ഞത്. 2003 നും 2005 നും ഇടയില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന ക്വീന്‍സ്‌ലാന്റിലെ ഒരു സ്ഥാപനത്തിലെ ആശുപത്രി ജീവനക്കാരാണ് ഡോ. ജയന്ത് ശസ്ത്രക്രിയകളില്‍ പിഴവ് വരുത്തിയെന്ന് ആരോപിച്ചത്. രോഗികളെ തെറ്റായി രോഗനിര്‍ണയം നടത്തിയെന്നും ശസ്ത്രക്രിയാ രീതികള്‍ തെറ്റായി ഉപയോഗിച്ചെന്നും ജയന്തിനെതിരെ ആരോപണം ഉയര്‍ന്നു.

ആരോപണങ്ങളെ തുടര്‍ന്ന്, 2008 ല്‍ അയാളെ യുഎസില്‍ നിന്നും അറസ്റ്റ് ചെയ്ത് ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തി. മൂന്ന് രോഗികളുടെ മരണത്തിന് കാരണമായി എന്ന് കാണിച്ച് ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ മറ്റൊരു രോഗിക്ക് പ്രശ്‌നം വരുത്തിയതിനും ജയന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാല്‍, 2012 ല്‍ ഓസ്‌ട്രേലിയയിലെ പരമോന്നത കോടതി ഈ ശിക്ഷകള്‍ റദ്ദാക്കി. 2013ല്‍, പ്രോസിക്യൂട്ടര്‍മാര്‍ മറ്റ് കുറ്റങ്ങളും ഒഴിവാക്കി. അതേ വര്‍ഷം തന്നെ ജയന്ത് ഓസ്‌ട്രേലിയ വിട്ട് അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW