-->
കുവൈത്ത്‌സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷന്‍ കുവൈറ്റ് എട്ടാം വാര്‍ഷികാഘോഷം - ഫിനിക്‌സ് മാമാങ്കം 2K25 നൃത്ത സംഗീത നിശ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓപ്പണ്‍ വേദിയില്‍ വച്ച് അരങ്ങേറി.
സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ച ചടങ്ങില്‍ മാമാങ്കം ജനറല്‍ കണ്‍വീനര്‍ ബിജു ഭാസ്‌കര്‍ സ്വാഗതമാശംസിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ: മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍
ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ നസീഹ മുഹമ്മദ് റബീഹ് ഉദ്ഘാടനം നിര്‍വഹിച്ചു.ഫിനിക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ സുനില്‍ പാറകപ്പാടത്ത്, അല്‍ നാസര്‍ ഗ്രൂപ്പ് സി.ഇ.ഒ യുസഫ് ഫൈസല്‍ അല്‍ റഷീദ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ പുറക്കയില്‍ സംഘടനയുടെ പ്രവര്‍ത്തനരീതികളെകുറിച്ച് വിവരിച്ചു.
മാമാങ്കം ജനറല്‍ കോഡിനേറ്റര്‍ വാസുദേവന്‍ മമ്പാട്,
മുഖ്യരക്ഷാധികാരി ഷറഫുദ്ദീന്‍ കണ്ണേത്ത്,
ലേഡീസ് വിങ് ചെയര്‍പേഴ്‌സണ്‍ അനു അഭിലാഷ്, മാക്ക് കിഡ്‌സ് പ്രസിഡന്റ് ദീത്യ സുധീപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.
മുഖ്യ സ്‌പോണ്‍സര്‍മാരായ സെഗുറൊ ഷിപ്പിങ് കമ്പനി ഫൈനാന്‍സ് ഹെഡ് കെ ടി തോമസ്, സിംഫണി ഹോളിഡേയ്‌സ് ഡയറക്ടര്‍ സിമിയ ബിജു, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കണ്‍ട്രി ഹെഡ് അഫ്‌സല്‍ ഖാന്‍, മെഡക്‌സ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദലി വി പി,
ഫ്രണ്ട് ലൈന്‍ ലോജിസ്റ്റിക്‌സ് വൈസ് പ്രസിഡന്റ് മുസ്തഫ കാരി, ക്വാളിറ്റി ഫുഡ് സ്റ്റഫ്‌സ് ചെയര്‍മാന്‍ മുസ്തഫ ഉണ്ണിയാലുക്കല്‍, ദഹലിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. അബ്ദുല്ല ഹംസ ,മാമാങ്കം ജോയിന്റ് കണ്‍വീനര്‍മാരായ അഷ്‌റഫ് ചൂരോട്ട് , അഡ്വ.ജസീന ബഷീര്‍, ജോയിന്റ് കോഡിനേറ്റര്‍ അഭിലാഷ് കളരിക്കല്‍, വൈസ് പ്രസിഡണ്ട് മാരായ മുജീബ് കെ ടി, മാര്‍ട്ടിന്‍ ജോസഫ് , ജോയിന്റ് സെക്രട്ടറി റാഫി ആലിക്കല്‍, ജോയിന്റ് ട്രഷറര്‍ അഫ്‌സല്‍ ഖാന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മാമാങ്കം സുവനീര്‍ കണ്‍വീനര്‍ ഇല്ല്യാസ് പാഴൂരില്‍ നിന്ന് ഉല്‍ഘാടക , നസീഹ മുഹമ്മദ് റബീഹ് സുവനീര്‍ ഏറ്റുവാങ്ങി ക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു.