Tuesday, March 10, 2026 Last Updated 40 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 03.01 PM

ഇറാനിയന്‍ സിനിമയിലെ ഇതിഹാസം; നടന്‍ ഹുമയൂണ്‍ എര്‍ഷാദി അന്തരിച്ചു

actor

ഇറാന്‍ സിനിമയിലെ മഹാനടന്‍ ഹൊമയൂണ്‍ എര്‍ഷാദി അന്തരിച്ചു. നവംബര്‍ 11ന് ഹുമയൂണ്‍ എര്‍ഷാദി അന്തരിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കാന്‍സര്‍ ബാധിതനായിരുന്ന എര്‍ഷാദിയ്ക്ക് മരിക്കുമ്പോള്‍ 78 വയസ്സായിരുന്നു.

90 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മാര്‍ക് ഫോര്‍സ്റ്ററിന്റെ 2007ല്‍ പുറത്തിറങ്ങിയ കൈറ്റ് റണ്ണറിലൂടെയാണ് വെസ്റ്റേണ്‍ സിനിമയില്‍ ശ്രദ്ധേയനാകുന്നത്. അഗോറ, സീറോ ഡാര്‍ക് തേര്‍ട്ടി, ഉട്ടോപ്യ, ലേലാഹ്, മഹൂര്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

1947 ലാണ് എര്‍ഷാദിയുടെ ജനനം. ആര്‍കിടെക് ആയിരുന്നു അദ്ദേഹം. പത്ത് വര്‍ഷത്തിലധികം ഇറ്റലിയിലെ വാര്‍കൂവറില്‍ ജോലിയും ചെയ്തു. അപ്രതീക്ഷിതമായാണ് അദ്ദേഹം സിനിമയിലെത്തുന്നത്. ഇറാനിയന്‍ സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നായ ടേസ്റ്റ് ഓഫ് ചെറിയിലൂടെയായിരുന്നു അരങ്ങേറ്റം. കാനില്‍ പാം ഡി ഓര്‍ നേടിയ സിനിമ എര്‍ഷാദിയ്ക്ക് രാജ്യാന്തര ശ്രദ്ധ നേടിക്കൊടുത്തു.

Ads by Google
Ads by Google
TRENDING NOW