-->
ലൊസാഞ്ചലസ്: ഹോളിവുഡ് നടന്‍ റോബര്‍ട്ട് കാരഡീന്‍ ( 71) അന്തരിച്ചു. ' റിവഞ്ച് ഓഫ് ദ് നേഡ്‌സ്' ( 1984) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോബര്‍ട്ട് കാരഡീന്‍ ജീവനൊടുക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു നടന്‍.
സ്വഭാവനടനായ ജോണ്‍ കാരഡീന്റ മകനായി ജനിച്ച റോബര്‍ട്ട്, നാല്‍പ്പതിലേറെ വര്‍ഷം ടി.വി. പരമ്പരകളിലും ചലച്ചിത്രങ്ങളിലും അഭിനയിച്ചു. മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ ' മീന്‍ സ്ട്രീറ്റ്‌സ്' , ഹാല്‍ ആഷ്ബിയുടെ ' കമിങ് ഹോം', സാമുവല്‍ ഫുളളറുടെ ' ദ ബിഗ് റെഡ് വണ്‍' തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തു.