-->
ടി20 ലോകകപ്പിലെ സ്ഞ്ജു സാംസണിന്റെ പ്രകടനത്തെ അഭിനന്ദിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍. ഈ വിജയത്തിലൂടെ സഞ്ജു നേടി തന്നത് വരും തലമുറയുടെ ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒരുപാട് സ്വപ്നങ്ങള്‍ കൂടിയാണ് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.
'' ജയിച്ചതിന്റെ ആവേശത്തിൽ പോസ്റ്റ് ഇടാൻ വൈകി പോയി.. സത്യത്തിൽ സഞ്ജു... നീ ഈ നേടി തന്നത് വരും തലമുറയുടെ ഒരിക്കലും നടക്കില്ല എന്ന് കരുതിയ ഒരുപാട് സ്വപ്‌നങ്ങൾ കൂടിയാണ്.... രണ്ടാം ലോക മഹാ യുദ്ധ ശേഷ തകർന്ന് പോയ ജർമനി... 1954 ഫുട്ബോൾ ലോകകപ്പിൽ കരുത്തരായ ഹംഗറിയെ പരാജയപെടുത്തിയ നേട്ടത്തെ വിശേഷിപ്പിച്ചത് "Miracle of bern " എന്നാണ്.. ആ വിജയം രാഷ്ട്രീയമായും സാമ്പത്തികമായും ജർമ്മനിയെ ലോകത്തിനു മുന്നിൽ ഉയർത്തി എടുത്തു... ഇന്ത്യൻ ക്രിക്കറ്റ് ഒരിക്കൽ പരിഹസിച്ചു വിട്ട, തഴഞ്ഞ് വിട്ട കേരള ക്രിക്കറ്റിനും നമ്മുടെ കുട്ടികൾക്കും നിങ്ങൾ ഉണ്ടാക്കി കൊടുത്ത പ്രതീക്ഷ ഇനി ഇന്ത്യ കാണും.. അവർക്ക് വേണ്ടി സംസാരിക്കാൻ അവരുടെ ചേട്ടൻ ഉണ്ടാകും.. പ്രതിഭയുള്ള ഒരു പോരാളിയും ഇനി വിഷമിക്കണ്ട ഇന്ത്യൻ ക്രിക്കറ്റിന്റെ തലപത്തു നിങ്ങളുടെ ചേട്ടൻ ഉണ്ടാവും.. അഭിമാനം പ്രിയപ്പെട്ട സഞ്ജു സാംസണ്.. അഭിമാനം പ്രിയപ്പെട്ട സാലി...
നിങ്ങളുടെ കൂടെ കൊച്ചി ബ്ലൂ ടൈഗർസിൽ ഞാനും ഉണ്ട് എന്നതിൽ ഏറെ അഭിമാനം.'' - എന്നാണ് അഖില്‍ മാരാരുടെ വാക്കുകള്‍.