Thursday, March 12, 2026 Last Updated 23 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 12.04 PM

അപ്പോക്കലിപ്‌റ്റോ താരം ഹെറാര്‍ഡോ ടരസെന അന്തരിച്ചു

actor, dies

മെക്‌സിക്കോ സിറ്റി: വിഖ്യാത ചിത്രം ' അപ്പോക്കലിപ്‌റ്റോ' യിലൂടെയും നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായ ' നാര്‍ക്കോ: മെക്‌സിക്കോ' യിലൂടെയും ആഗോളശ്രദ്ധ നേടിയ മെക്‌സിക്കന്‍ നടന്‍ ഹെറാര്‍ഡോ ടരസെന (55) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 31-ന് ടരസെന അന്തരിച്ചവിവരം മെക്‌സിക്കന്‍ ഫിലിം അക്കാദമിയാണ് പുറംലോകത്തെ അറിയിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1970-ല്‍ മെക്‌സിക്കോ സിറ്റിയിലാണ് ജനനം. തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ അദ്ദേഹം നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. 1990-കളില്‍ സിനിമയില്‍ സജീവമായി. മെല്‍ ഗിബ്‌സണിന്റെ അപ്പോക്കലിപ്‌റ്റോയില്‍ ' മിഡില്‍ ഐ' എന്ന പ്രതിനായക കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് ടരസെനയ്ക്ക് വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തു.

' മെക്‌സിക്കന്‍ ഓസ്‌കര്‍' എന്നറിയപ്പെടുന്ന ' ഏരിയര്‍' പുരസ്‌കാരത്തിന് മൂന്നുതവണ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ' ക്യൂന്‍ ഓഫ് ദ സൗത്ത്', ' ദ വയലിന്‍', ' സര്‍വൈവിങ് മൈ ക്വീന്‍സീ എറ', ' ടെക്‌സസ് റൈസിങ്', ' സിന്‍ നോംബ്രെ', ' മാന്‍ ഓണ്‍ ഫയര്‍', ' ദ മെക്‌സിക്കന്‍', ' സേവിങ് പ്രൈവറ്റ് പെരസ്' തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. 30-ലേറെ നാകടങ്ങളിലും അഭിനയിച്ചു. നൃത്തസംഘത്തിന്റെ ഭാഗമായി വിവിധ ചലച്ചിത്രമേളകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW