-->
ലോസ് ആഞ്ജലിസ്: ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറെയും ( 78) ഭാര്യ മിഷേലിനെയും ( 68) ലോസ് ആഞ്ജലിസിലുളള വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇരുവരുടെയും മൃതദേഹങ്ങളില്‍ കുത്തേറ്റപാടുകളുണ്ടെന്ന് കുടുംബവുമായി ബന്ധമുളളവരെ ഉദ്ധരിച്ച് ' സിഎന്‍എന്‍' റിപ്പോര്‍ട്ടു ചെയ്തു. ഇവരുടെ മകനും തിരക്കഥാകൃത്തുമായ നിക് റെയ്‌നറെ (32) അറസ്റ്റു ചെയ്തതായി ലോസ് ആഞ്ജലിസ് പോലീസ് മേധാവി ജിം മക്‌ഡൊണെല്‍ അറിയിച്ചു.
' വെന്‍ ഹാരി മെറ്റ് സാലി' , ' പ്രിന്‍സസ് ബ്രൈഡ്' തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് റെയ്‌നര്‍. നടന്‍, നിര്‍മാതാവ്, എഴുത്തുകാരന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നീ നിലകളിലും വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട് റോബ് റെയ്‌നര്‍. 1970-കളില്‍ പുറത്തിറങ്ങിയ ' ഓള്‍ ഇന്‍ ദ ഫാമിലി' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധ നേടിയത്. പിന്നീട് സംവിധാനത്തിലേക്ക്ു മാറി. 1984-ല്‍ പുറത്തിറങ്ങിയ ' ദിസ് ഇസ് സ്‌പൈനല്‍ ടാപ്പ്' പ്രധാന ചിത്രങ്ങളില്‍ ഒന്നാണ്.