Wednesday, March 11, 2026 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 12.56 PM

' തന്നെയിരുന്നു കളള് കുടി ആരംഭിച്ചു, ആത്മഹത്യയുടെ വക്കിലായിരുന്നു ഞാന്‍' ; ഡിവോഴ്‌സിനു ശേഷം നേരിടേണ്ടി വന്നതിനെ കുറിച്ച് ഭഗത് മാനുവല്‍

uploads/news/2026/03/829210/bhagat-manuel.jpg

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ' മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്' എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് ഭഗത് മാനുവല്‍. ആട് സീരീസിലെ ഭഗത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെ കുറിച്ചും അതിന് ശേഷം കടന്നുപോയ മാനസികാവസ്ഥയെ കുറിച്ചും സംസാരിക്കുകയാണ് ഭഗത് മാനുവല്‍.

"വിവാഹമോചനത്തിൽ എത്തുമെന്നത‍് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എറണാകുളത്ത് തന്നെയുള്ള ഒരു പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തത്. സിനിമയിലേക്ക് വന്നശേഷമായിരുന്നു വിവാഹം. ഒരു മകനുണ്ട്. അവൻ എനിക്കൊപ്പമാണ്. പ്രാർഥനയും മറ്റുമായി മുന്നോട്ട് പോയിരുന്ന കുടുംബമായിരുന്നു എന്റേത്. പണ്ട് നെക്സലേറ്റായിരുന്ന അപ്പൻ പിന്നീട് കരിസ്മാറ്റിക്കായി മാറുകയായിരുന്നു. അങ്ങൊരു അപ്പന്റെ മകനായി ജീവിച്ച് വന്നിട്ട് പെട്ടന്ന് വിവാഹമോചനം പോലൊന്ന് ജീവിതത്തിൽ സംഭവിച്ചപ്പോൾ പിടിച്ചാൽ കിട്ടിയില്ല. ഞാൻ മ​ദ്യപാനം ആരംഭിച്ചു. ജീവിതം അലമ്പായി മാറി. ഡിവോഴ്സ് സംഭവിച്ചുവെന്നതുകൊണ്ടാണ് മദ്യപാനത്തിലേക്ക് തിരിഞ്ഞത്. ഒരുപാട് പ്രശ്നങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നു. എന്റേത് പ്രണയ വിവാഹമായിരുന്നു. ഡിവോഴ്സിന് ശേഷമുണ്ടായ ജീവിതത്തിൽ നിന്ന് പുറത്ത് വരാൻ ഒരുപാട് സമയം എടുത്തു." ഭഗത് പറയുന്നു.

"മകൻ ഒപ്പമുണ്ടെന്നുള്ളത് വലിയൊരു അനു​ഗ്രഹമായിരുന്നു. എന്റെ അപ്പയും അമ്മയുമാണ് അവനെ വളർത്തിയതും വലുതാക്കിയതും. മലർവാടി ആർട്സ് ക്ലബ് കഴിഞ്ഞശേഷമായിരുന്നു വിവാഹം. എനിക്ക് ഒരു സഹോദരിയാണ് കൂടപ്പിറപ്പായി ഉള്ളത്. വിവാഹമോചനശേഷം ഞാൻ കൊച്ചിയിൽ തന്നെയായിരുന്നു താമസം. അതുകൊണ്ട് കുടുംബ പ്രശ്നങ്ങൾ വീട്ടുകാർ ഒന്നും അറിഞ്ഞിരുന്നില്ല. അന്ന് എന്റെ നാട്ടിൽ നടന്ന ഏറ്റവും വലിയ വിവാഹം എന്റേതായിരുന്നു. പൃഥ്വിരാജിന്റെ ഫ്ലാറ്റിന്റെ തൊട്ട് താഴെയായിരുന്നു ഞാനും താമസിച്ചിരുന്നത്. ഈ പ്രശ്നങ്ങൾ നടക്കുന്ന സമയത്ത് നിവിൻ അടക്കമുള്ള സുഹൃത്തുക്കളെല്ലാം ബിസിയായിരുന്നു. ഞാൻ ബിസിയാണെന്ന് അവരും കരുതി. അങ്ങനെ അങ്ങനെ ഒറ്റപ്പെട്ട് നിന്ന്, തന്നെയിരുന്ന് കള്ള് കുടി ആരംഭിച്ചു. ലൈഫ് കുറേ അങ്ങ് കയ്യിൽ നിന്നും പോയി. അതിൽ നിന്നെല്ലാം എന്നെ മാറ്റി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും കൂട്ടുകാർ തന്നെയാണ്." ഭഗത് പറയുന്നു.

"ആത്മഹത്യയുടെ വക്കിലായിരുന്നു ഞാൻ. അന്ന് ഡോർ തള്ളി തുറന്ന് കയറി വന്ന രണ്ട് സുഹൃത്തുക്കളാണ് സംവിധായകൻ മനുവും ജിയോയുമൊക്കെ. അന്ന് മുതൽ അവന്മാർ ഉറങ്ങുന്നത് പോലും എനിക്കൊപ്പമായിരുന്നു. ആറ്, ഏഴ് മാസം അങ്ങനെയായിരുന്നു. ഓരോ സമയത്തും ഓരോ മാലാഖമാർ ഇതുപോലെ കൂട്ടുകാരുടെ രൂപത്തിൽ എന്റെ ജീവിതത്തിലേക്ക് വരാറുണ്ട്. അതുപോലെ പ്രിയപ്പെട്ട സുഹൃത്താണ് അജുവും. എല്ലാ ദിവസവും അവന് ഞാൻ ​ഗുഡ് മോണിങ് അയക്കും. അജു മറുപടി അയയ്ക്കാറില്ല. പക്ഷേ ഏതെങ്കിലും ഒരു ദിവസം മെസേജ് മുടങ്ങിയാൽ ഉടനെ അവന്റെ കോൾ വരും. അത് എനിക്ക് ഒരു ധൈര്യമാണ്. അതുപോലെ തന്നൊണ് മിഥുനും. ഇതൊക്കെ ഞാൻ നേടിയെടുത്ത സമ്പാദ്യമാണ്. ഒരു വിവാഹ ജീവിതം തകർന്നു എന്നതുകൊണ്ട് ജീവിതം തീരില്ല. നമുക്ക് വേണ്ടതിനെ ദൈവം കൊണ്ട് തരും." ഭഗത് മാനുവൽ കൂട്ടിച്ചേർത്തു. ഷെഫ് നളന് നൽകിയ അഭിമുഖത്തിലായിരുന്നു ഭഗത് മാനുവലിന്റെ പ്രതികരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW