Friday, March 13, 2026 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jun 2025 08.32 AM

' ആ നോളന്‍ ചിത്രം ഉപേക്ഷിച്ചത് ജീവിതത്തിലെ വലിയ വേദനകളില്‍ ഒന്ന്' ; വെളിപ്പെടുത്തലുമായി വില്‍സ്മിത്ത്

nolan, film

ഹോളിവുഡ് സൂപ്പര്‍ താരവും, ഗായകനുമായ വില്‍സ്മിത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആഗോളതല സിനിമ പ്രേമികളുടെ ചര്‍ച്ചാ വിഷയം. ലിയാനാര്‍ഡോ ഡികാപ്രിയോയുടെ ക്രിസ്റ്റഫര്‍ നോളന്‍ ചിത്രമായ ' ഇന്‍സെപ്ഷനി'ലെ ഡീകാപ്രിയോ അവതരിപ്പിച്ച കഥാപാത്രത്തിനായി നോളന്‍ ആദ്യം സമീപിച്ചത് തന്നെ ആയിരുന്നെന്നും പക്ഷെ കഥ മനസിലാകാത്തതിനാല്‍ അത് നിരസിക്കുകയായിരുന്നുവെന്നുമാണ് വില്‍ സ്മിത്തിന്റെ വെളിപ്പെടുത്തല്‍. അടുത്തിടെ സ്മിത്ത് ഒരു റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് സംസാരിച്ചത്.

'എന്റെ ജിവിതത്തിലെ വലിയ വേദനകളില്‍ ഒന്നാണ് അത്. പരസ്യമായി ഒരു കാര്യം കൂടി പറയാനുണ്ട് .ക്രിസ്റ്റഫര്‍ നോളന്‍ 'ഇന്‍സെപ്ഷന്‍' എനിക്ക് വാഗ്ദാനം ചെയ്തു, പക്ഷേ എനിക്ക് കഥ പൂര്‍ണമായി മനസ്സിലായില്ല, സ്വപ്നങ്ങളുടെയും യാഥാര്‍ഥ്യങ്ങളുടെയും ഇടയില്‍ നീങ്ങുന്ന കഥകള്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ്. അത് ഒരാള്‍ക്ക് മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കുക എളുപ്പമല്ല,'' എന്നായിരുന്നു സ്മിത്തിന്റെ മറുപടി. കൂടാതെ ഐകോണിക് ആയി മാറിയ സിനിമകള്‍ ഇത്തരത്തില്‍ വേണ്ടെന്നു വെച്ചതില്‍ ഖേദമുണ്ടെന്നുമ വില്‍ സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

2010ല്‍ പുറത്തിറങ്ങിയ ' ഇന്‍സെപ്ഷന്‍' എന്ന സയന്‍സ് ഫിക്ഷന്‍ ബ്ലോക്ബസ്റ്റര്‍ ആയിരുന്നു. നോളന്റെ ഏറ്റവും പ്രശംസ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ' ഇന്‍സെപ്ഷന്‍'. ബോക്‌സ് ഓഫീസില്‍ 800 മില്യണ്‍ ഡോളറിലധികമാണ് ചിത്രം നേടിയത്. ഒപ്പം 4 ഓസ്‌കാര്‍ പുരസ്‌കാരങ്ങളും സ്വന്തമാക്കി.

Ads by Google
Ads by Google
TRENDING NOW