-->
വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തില്‍ നടന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. എന്താണ് മമ്മൂട്ടി ചെയ്ത തെറ്റ് എന്ന് അദ്ദേഹം ചോദിച്ചു. വയനാട്ടിലെ ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ മമ്മൂട്ടി എത്തിയതു മുതല്‍ മാധ്യമ ശ്രദ്ധ കിട്ടാന്‍ സിപിഎം ജില്ലാ സെക്രട്ടറി കൂടെയുണ്ട്. അദ്ദേഹത്തോട് മാന്യമായിട്ടാണ് മമ്മൂട്ടി കാര്യം പറഞ്ഞത്. അല്ലാതെ കടക്ക് പുറത്ത് എന്ന് പറഞ്ഞില്ല. അവരുടെ പാര്‍ട്ടി പരിപാടിക്ക് അല്ലല്ലോ അദ്ദേഹം എത്തിയത്. മമ്മൂട്ടി പറഞ്ഞത് ശരിയല്ലേ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍:
ഇന്നലെ മുതൽ മമ്മുക്കക്ക് എതിരെ ഇടത് സൈബർ കീടങ്ങൾ വലിയ തോതിൽ സൈബർ അറ്റാക്ക് നടത്തുകയാണ്. തന്റെ അഭിനയമികവ് കൊണ്ട് മലയാളികൾക്ക് മാത്രമല്ല മുഴുവൻ ഇന്ത്യക്കാർക്കും മാതൃകയായ മനുഷ്യനാണ്ശ്രീ മമ്മൂട്ടി. ആ മനുഷ്യനെയാണ്, കൈരളിയുടെ ചെയർമാൻ ആയിട്ട് കൂടി ഇങ്ങനെ വളഞ്ഞിട്ട് ആക്ഷേപിക്കുന്നത് എന്ന് ഓർക്കണം. ഏത് വിശേഷത്തിനും ഒരു വിശേഷം ഇല്ലെങ്കിലും വല്യേട്ടൻ സിനിമ ഇടുന്ന ചാനലിന്റെ പാർട്ടിക്കാരാണ് മമ്മൂക്കയുടെ അഭിനയത്തിനെ വരെ ആക്ഷേപിക്കുന്നത്.
എന്താണ് ശ്രീ മമ്മൂട്ടി ചെയ്ത തെറ്റ്?
വയനാട്ടിലെ ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയ മമ്മൂക്ക, കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് ബോധപൂർവം മീഡിയ അറ്റൻഷൻ കിട്ടാൻ വേണ്ടി സിപിഎം ന്റെ ജില്ലാ സെക്രട്ടറി വട്ടം ഇട്ട് നടന്നപ്പോൾ, അയാളോട് വളരെ മാന്യമായി പറഞ്ഞത്“നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ തന്നെ നടക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണ് എന്ന് ആളുകൾ വിചാരിക്കില്ലേ?”. ഇതിൽ എന്താണ് തെറ്റ്? അയാളോട് കടക്ക് പുറത്ത് എന്ന് ഒന്നും പറഞ്ഞില്ലല്ലോ.
മമ്മുക്ക പറഞ്ഞത് ശരിയല്ലേ? അവരുടെ പാർട്ടി പരിപാടിക്ക് അല്ലല്ലോ അദ്ദേഹം എത്തിയത്. അദ്ദേഹം പറഞ്ഞത് പോലെ ഈ നാട് നല്കിയ സോഷ്യൽ ക്യാപിറ്റൽ കൊണ്ട് സർക്കാർ നിർമ്മിച്ച ടൗണ്ഷിപ് കാണാൻ വന്ന മമ്മൂട്ടിയെ എന്തിനാണ് സിപിഎം ജില്ല സെക്രട്ടറി അയാളുടെ PR ന് വേണ്ടി ഉപയോഗിക്കുന്നത്?
ഔചിത്യമില്ലാതെ തള്ളുന്ന ഈ സിപിഎം നേതാവിന്റെ സ്ഥാനത്ത് ഒരു കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നെങ്കിൽ ഇപ്പോൾ ഈ കവിത എഴുതുന്ന സാംസ്കാരിക നായ കർ എന്തൊക്കെ ഒച്ചപ്പാട് ഉണ്ടാക്കിയേനേം. ആ പാവത്തിന്റെ കുടുംബത്തെയും പല തലമുറകളെയും വരെ ആക്ഷേപിച്ചേനേം. ഇത് ഭാഗ്യത്തിന് ഒരു “അയ്മനം സഖാവ്” ആയത് കൊണ്ട് അയാൾ രക്ഷപെട്ടു!!! ഇമ്മാതിരി കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ് അകറ്റി നിർത്തിയ മമ്മൂട്ടിക്ക് അഭിവാദ്യങ്ങൾ…ഈ ചളിപ്പ് മാറ്റാൻ വേണമെങ്കിൽ മമ്മൂക്കയെ പോയി കണ്ടു ഒരു വീഡിയോ പോസ്റ്റ് ചെയ്തു നാറ്റം മാറ്റാം.