Tuesday, March 10, 2026 Last Updated 41 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Sep 2025 10.16 AM

ഹോളിവുഡ് നടനും ഓസ്‌കര്‍ അവാര്‍ഡ് ജേതാവുമായ റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് അന്തരിച്ചു

dies, aged

ലണ്ടന്‍: പ്രശസ്ത നടനും ഹോളിവുഡ് സംവിധായകനും ഓസ്‌കര്‍ അവാര്‍ഡ് ജേതാവുമായ റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് അന്തരിച്ചു. 89 വയസ്സായിരുന്നു. ഉറക്കത്തിനിടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യമെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു മരണകാരണം വ്യക്തമല്ല.

1950 കളുടെ അവസാനത്തിലാണ് റോബര്‍ഡ് റെഡ്‌ഫോര്‍ഡ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1960-ല്‍ ടെലിവിഷന്‍ രംഗത്തേക്ക് കടന്ന അദ്ദേഹം ' വാര്‍ ഹണ്ട്' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഒരു തലമുറയെ സംബന്ധിച്ചിടത്തോളം, റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് അമേരിക്കന്‍ ആണ്‍ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു.

' ദി സ്റ്റിംഗ്' , ബച്ച് കാസിഡി ആന്‍ഡ് ദി സണ്‍ഡാന്‍സ് കിഡ്', ' ക്വിസ് ഷോ' തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎസിലെ യൂട്ടായില്‍ സണ്‍ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതും ഇദ്ദേഹമാണ്.

Ads by Google
Ads by Google
TRENDING NOW