കുവൈത്ത്‌സിറ്റി: തിങ്കളാഴ്ച കുവൈത്തിലെത്തിയ നിയുക്ത ഇന്ത്യന്‍ സ്ഥാനപതി പരമിത ത്യപതി യോഗ്യതാപത്രത്തിന്റെ പകര്‍പ്പ് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോള്‍ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അബ്ദുള്‍ മൊഹ്‌സെന്‍ ജാബര്‍ അല്‍-സായിദിന് സമര്‍പ്പിച്ചു.രാവിലെ എംബസിയിലെത്തിയ പരമിത ത്യപതി എംബസി അങ്കണത്തിലുള്ള രണ്ട് ഗാന്ധിപ്രതിമയിലും രാഷ്ട്രസേവനത്തില്‍ ഇന്ത്യയുടെ രക്തസാക്ഷികളായ സൈനികര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് പ്രസ്താവനയില്‍ അറിയിച്ചു. രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, ജനങ്ങള്‍ തമ്മിലുള്ള ബന്ധം മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഊന്നി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനവും ഹിസ് ഹൈനസ് ഷെയ്ഖ് മിഷാല്‍ അല്‍-അഹ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ നേതൃത്വവും അംഗീകരിച്ച്‌കൊണ്ട്, വ്യാപാരം, ഊര്‍ജ്ജം, സാങ്കേതികവിദ്യ, സംസ്‌കാരം, എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യ-കുവൈറ്റ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചു.
പരിസ്ഥിതി സുസ്ഥിരതയ്ക്കും ഹരിത ഭാവിക്കും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതീകമായി '“Ek Ped Ma Ke Naam”' എന്നതിന്റെ ഭാഗമായി ഒരു വേപ്പ് തൈയ്യും എംബസിയുടെ മുന്‍വശത്ത് നട്ടു.
കുവൈത്തിലേക്കുള്ള ആദ്യത്തെ ഇന്ത്യന്‍ വനിതാ അംബാസഡറും ഗള്‍ഫ് മേഖലയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെയാളുമായതില്‍ തനിക്ക് ലഭിച്ച മഹത്തായ ബഹുമതിയിലും അംബാസഡര്‍ സന്തോഷം പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ശാശ്വത പാലമായി വര്‍ത്തിക്കുന്നതിന് കുവൈറ്റിലെ ഊര്‍ജ്ജസ്വലരായ ഇന്ത്യന്‍ സമൂഹത്തിന്റെ മഹത്തായ സംഭാവനകളെ അവര്‍ അഭിനന്ദിച്ചു. കഴിഞ്ഞ കാലങ്ങഴില്‍ ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കുവൈറ്റ് സര്‍ക്കാര്‍, ബിസിനസ്സ്, സാംസ്‌കാരിക മേഖലകളിലെ പങ്കാളികള്‍ നല്‍കുന്ന ഉറച്ച പിന്തുണയ്ക്ക് അവര്‍ നന്ദി പറഞ്ഞു.