-->
കുവൈത്ത്‌സിറ്റി: ഇന്ത്യയുടെ നിയുക്ത സ്ഥാനപതി പരമിത ത്രിപാഠി കുവൈത്തിലെത്തി.വിദേശകാര്യമന്ത്രാലയത്തില്‍ രണ്ട് പതിറ്റാണ്ട്കാലത്തെ സേവനപരിചമുണ്ട് നിയുക്ത സ്ഥാനപതിയ്ക്ക്.ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പോസ്റ്റ് ഗ്രാജുവേഷന്‍ കരസ്ഥമാക്കിയിട്ടുള്ള പരമിത ഫ്രഞ്ച് അടക്കമുള്ള വിവിധ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.ഇന്ന് കുവൈത്തിലെത്തിയ പരമിതയെ കുവൈത്ത് ഇന്ത്യന്‍ എംബസി ഡി.സി.എം സഞ്ജയ് മുല്ലുക സ്വീകരിച്ചു.കുവൈത്തിലെ സ്ഥാനപതിയായിരുന്ന ഡേ:ആദര്‍ശ് സൈക്വ കെനിയയിലേക്ക് പോയ ഒഴിവിലാണ് പരമിത ത്രിപാഠിയുടെ നിയമനം.