Thursday, March 12, 2026 Last Updated 9 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 20 Oct 2025 10.35 AM

100 കോടി രൂപയിലധികം ലോട്ടറിയടിച്ചു, ഒരു രൂപ പോലും ഭാര്യയ്ക്ക് കൊടുത്തില്ല: എല്ലാം വനിതാ ലൈവ് സ്ട്രീമറിന് വേണ്ടി ചെലവാക്കി യുവാവ്

man, million, dollar, lottery, live, stream

ലോട്ടറിയടിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ലോട്ടറി അടിച്ചു കഴിഞ്ഞാലോ അതെല്ലാം തന്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ ചൈനയില്‍ ഒരു യുവാവ് ഏകദേശം 100 കോടിയിലധികം രൂപ ലോട്ടറിയടിച്ചിട്ടും ഒരുരൂപാ പോലും ഭാര്യയ്ക്ക് കൊടുക്കാതെ വനിതാ ലൈവ് സ്ട്രീമറിനു വേണ്ടി ചെലവഴിച്ചതാണ് നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, വിവാഹമോചനത്തിന് അപേക്ഷ നല്‍കിയ ശേഷമാണ് യുവാന്‍ എന്ന യുവതി ഹെനാന്‍ ടിവിയോട് തന്റെ അനുഭവം വെളിപ്പെടുത്തിയത്. അതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

2016 ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഷാന്‍ഡോങ് പ്രവിശ്യയിലെ ഡെഷൗവിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 നാണ് ഭര്‍ത്താവിന് 10.17 മില്ല്യണ്‍ യുവാന്‍ ലോട്ടറിയടിച്ചത്. ഇതില്‍ ഭാര്യ ആദ്യം അത്യധികം സന്തോഷിക്കുകയും ചെയ്തു. നികുതിയൊക്കെ കഴിഞ്ഞ്, ആകെ സമ്മാനത്തുക 8.14 മില്ല്യണ്‍ യുവാന്‍ ആയിരുന്നു. ലോട്ടറിയടിച്ച് കിട്ടിയ പണം കൊണ്ട് തനിക്ക് ആവശ്യമുള്ളതെന്തും വാങ്ങാമെന്നും ഭര്‍ത്താവ് വാഗ്ദ്ധാനം നല്‍കിയിരുന്നുവെന്ന് ഭാര്യ പറയുന്നു. മൂന്ന് മില്ല്യണ്‍ യുവാന്‍ അടങ്ങിയ ഒരു ബാങ്ക് കാര്‍ഡ് പോലും അയാള്‍ ഭാര്യയ്ക്ക് നല്‍കിയിരുന്നു. ഭര്‍ത്താവിനെ പൂര്‍ണമായും വിശ്വസിച്ച യുവതി ബാലന്‍സ് പരിശോധിക്കാതെ ആ കാര്‍ഡ് ഒരു ഡ്രോയറില്‍ സുരക്ഷിതമായി വയ്ക്കുകയും ചെയ്തു.

എന്നാല്‍, വളരെ പെട്ടെന്ന് തന്നെ അയാളുടെ സ്വഭാവം മാറിത്തുടങ്ങി. അയാള്‍ ഭാര്യയ്ക്ക് പണം നല്‍കാതെയായി. പണം ചൂതാട്ടത്തിന് ചെലവഴിച്ചു. മാത്രമല്ല, രാത്രി വൈകിയും ലൈവ് സ്ട്രീമര്‍മാരായ സ്ത്രീകളെ കണ്ടുകൊണ്ടിരിക്കലായി ആളുടെ പണി. അവര്‍ക്ക് ഇഷ്ടം പോലെ പണവും അയാള്‍ നല്‍കി. ഒരു വനിതാ ലൈവ് സ്ട്രീമര്‍ക്ക് മാത്രമായി 1.53 കോടി രൂപയാണ് ഇയാള്‍ ചെലവഴിച്ചത്. ജൂലൈയില്‍, അതേ ലൈവ് സ്ട്രീമര്‍ക്കൊപ്പം നാല് ദിവസത്തെ യാത്രയ്ക്കിടയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് യുവാന്‍ ഭര്‍ത്താവിനെ പിടികൂടി. ചാറ്റ് പരിശോധിച്ചപ്പോള്‍ അയാള്‍ വഴിവിട്ട രീതിയില്‍ ലൈവ് സ്ട്രീമറിനോട് ചാറ്റ് ചെയ്തിരുന്നതായും കണ്ടെത്തി.

മരിച്ചയാളെ കാണാനെത്തിയ സ്ത്രീ, പെരുമാറ്റത്തില്‍ മൊത്തം അസ്വാഭാവികത, പോലീസിനെ വിളിച്ചു, അറസ്റ്റ് പിന്നാലെ തനിക്ക് ഭര്‍ത്താവ് തന്ന ബാങ്ക് കാര്‍ഡില്‍ പണമൊന്നും ഇല്ലെന്നും ഭാര്യ കണ്ടെത്തി. അവസാനം പൊറുതിമുട്ടിയ ഭാര്യ ഡിവോഴ്‌സിന് അപേക്ഷിച്ചു. ഭര്‍ത്താവ് തനിക്ക് ആ പണത്തില്‍ ഒന്നും തന്നില്ലെന്നും അവകാശപ്പെട്ടു. ഭര്‍ത്താവ് പറയുന്നത്, ആ പണമെല്ലാം ചെലവായിപ്പോയി. ഇനി ബാക്കിയെല്ലാം കോടതി തീരുമാനിക്കട്ടെ എന്നാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW