Friday, March 13, 2026 Last Updated 26 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 08.23 AM

അച്ഛന്‍ ജോലി കഴിഞ്ഞ് വന്നയുടനെ ആ സന്തോഷവാര്‍ത്ത പങ്കുവച്ച് അമ്മ: വീഡിയോ കണ്ട് കണ്ണുനിറഞ്ഞ് നെറ്റീസണ്‍സ്

mother, share, father, son, achievement, CA

സ്വന്തം മക്കളുടെ നല്ല ഭാവിക്കുവേണ്ടി എന്ത് ത്യാഗവും ചെയ്യുന്നവരാണ് മാതാപിതാക്കള്‍. അതുകൊണ്ട് തന്നെ മക്കളുടെ ചെറുതും വലുതുമായ ഓരോ നേട്ടവും അവരോളം മറ്റാരും ആസ്വദിക്കാറില്ല. ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ ഒരു മനുഷ്യന്‍ തന്റെ മകന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) ആയി മാറിയ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സന്തോഷാശ്രുക്കള്‍ പൊഴിക്കുന്ന ഹൃദയസ്പര്‍ശിയായ നിമിഷങ്ങളാണ് വൈറലാകുന്നത്. വീഡിയോ ഇതിനകം നെറ്റീസണ്‍സ് ഏറ്റെടുത്തുകഴിഞ്ഞു.

വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ജോലിസ്ഥലത്തെ ബാഗുമായി അച്ഛന്‍ ഒരു നീണ്ട ദിവസത്തിനുശേഷം വീട്ടിലേക്ക് പ്രവേശിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഭാര്യ അദ്ദേഹത്തെ കണ്ടുമുട്ടുകയും വികാരഭരിതമായ ശബ്ദത്തില്‍ 'അവന്‍ സിഎ നേടി' എന്ന് പറയുകയും ചെയ്യുന്നു. ഇത് കേട്ടയുടനെ അച്ഛന്‍ ബാഗുകള്‍ താഴെയിടുന്നു, അദ്ദേഹത്തിന്റെ ണ്ണുകള്‍ നിറയുന്നു, മകനെ കെട്ടിപ്പിടിക്കുന്നു, അഭിമാനത്തോടെ അവനെ തലോടുന്നു. വികാരഭരിതയായി അമ്മയും അവിടെ നില്‍ക്കുന്നത് കാണാം.

വൈറലായ വീഡിയോയ്ക്ക് താഴെ സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ഏറെ വൈകാരികമായാണ് അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. നിരവധിപേര്‍ തങ്ങളുടെ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചു. ചിലര്‍ മക്കളുടെ നേട്ടത്തിനായി നിസ്വാര്‍ത്ഥമായി പ്രയത്‌നിക്കുന്ന മാതാപിതാക്കളെക്കുറിച്ച് വാചാലരായി. മറ്റു ചിലര്‍ മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് ഒപ്പം കഠിനമായി അധ്വാനിച്ചു പഠിച്ച ആ ചെറുപ്പക്കാരനെ അഭിനന്ദിച്ചു. ഒരാള്‍ കുറിച്ചത്, 'സ്വന്തം മാതാപിതാക്കള്‍ക്ക് ഇത്തരം ഒരു നിമിഷം സമ്മാനിക്കാന്‍ കഴിഞ്ഞ ആ മകന്‍ ഭാഗ്യവാനാണ്' എന്നായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW