-->
ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു ജോലി ഒക്കെ വാങ്ങി ആദ്യത്തെ ശമ്പളം മാതാപിതാക്കളെ ഏല്‍പ്പിക്കുക എന്നുള്ളത്. ആ സമയത്ത് അവരുടെ മുഖത്തുണ്ടാകുന്ന അഭിമാനവും ആഹ്ലാദവും വിലമതിക്കാനാകാത്തതാണ്. അതുപോലെ മനോഹരമായ ഒരു മുഹൂര്‍ത്തമാണ് ഈ യുവാവ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ആദ്യ ശമ്പളം നേരിട്ട് മാതാപിതാക്കള്‍ക്ക്. ഇത് പെര്‍ഫെക്ട് എന്നതില്‍ നിന്ന് വളരെ അകലെയായിരിക്കാം, പക്ഷേ എനിക്ക് ലഭിച്ചത് ഇതാണ്' എന്ന ക്യാപ്ഷനോടെയാണ് ആയുഷ്മാന്‍ സിംഗ് എക്‌സില്‍ (ട്വിറ്റര്‍) വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയില്‍ യുവാവ് അമ്മയോടും അച്ഛനോടും കണ്ണടച്ചിരിക്കാനാണ് പറയുന്നത്. തന്റെ ആദ്യത്തെ ശമ്പളം സര്‍െ്രെപസായി നല്‍കുന്നതിന് വേണ്ടിയാണ് യുവാവ് ഇരുവരെയും ഒരുമിച്ചിരുത്തി കണ്ണടച്ചിരിക്കാന്‍ പറയുന്നത്. പിന്നീട് യുവാവ് പതിയെ അവര്‍ക്കരികിലേക്ക് വരികയും അവരുടെ കയ്യിലേക്ക് നോട്ടുകള്‍ വച്ചുകൊടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അമ്മ അമ്പരപ്പോടെ ഇത് എന്താണ് എന്ന് ചോദിക്കുകയും തന്റെ കയ്യിലിരിക്കുന്ന 500 രൂപാ നോട്ടുകളിലേക്ക് നോക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. തൊട്ടടുത്തായി ഇരിക്കുന്ന അച്ഛന്റെ മുഖത്തും അതേ അമ്പരപ്പ് ദൃശ്യമാണ്. അപ്പോഴാണ് യുവാവ് ഇത് തന്റെ ആദ്യത്തെ ശമ്പളമാണ് എന്ന് അവരോട് പറയുന്നത്.
അമ്മ, ആശ്ചര്യത്തിലും സന്തോഷത്തിലും ഇത് ഒരുപാട് പണമുണ്ടല്ലോ എന്നും യുവാവിനോട് ചോദിക്കുന്നതും കാണാം. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ ആളുകളെ ആകര്‍ഷിച്ചു. ആദ്യത്തെ ശമ്പളം അച്ഛനേയും അമ്മയേയും ഏല്‍പ്പിച്ചതിന് നെറ്റിസണ്‍സ് യുവാവിനെ അഭിനന്ദിച്ചു. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ വികാരങ്ങളിലൊന്ന് ഇതാണ്. ഇതിനെ തോല്പിക്കാന്‍ മറ്റൊന്നിനും സാധിക്കില്ല എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്.
First salary, straight to parents.Far from perfect but this is all I got. https://t.co/0sJE5YDQbn pic.twitter.com/DgUUWn9ZV8— Aayushman Singh (@aayushman2703) November 3, 2025