Friday, March 13, 2026 Last Updated 34 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 01.49 PM

മകളുടെ ആദ്യത്തെ ആര്‍ത്തവം ആഘോഷകരമാക്കി ഒരു കുടുംബം: വീഡിയോ ഏറ്റെടുത്ത് നെറ്റീസണ്‍സ്

first, menstruation, family, celebrate

കാലം പുരോഗതി പ്രാപിച്ചതോടെ ആളുകളുടെ ചിന്താഗതിയിലും മാറ്റങ്ങള്‍ വന്നുത്തുടങ്ങി. ഇതിലൊന്നാണ് ആര്‍ത്തവത്തെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാട്. ആര്‍ത്തവം എന്നത് ഇന്നും അശുദ്ധമായി കണക്കാക്കുന്ന ഒരുപാടുപേര്‍ നമുക്കിടയിലുണ്ടെങ്കിലും ആര്‍ത്തവത്തെ ഒരു സ്വാഭാവികമായി സംഭവിക്കുന്ന കാര്യമായി കാണാന്‍ ആളുകള്‍ ഇന്ന് പഠിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആയുഷ എന്ന യൂസറാണ് ഇന്‍സ്റ്റഫഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'നിങ്ങളുടെ ആദ്യത്തെ ആര്‍ത്തവം നിങ്ങളുടെ കുടുംബം ഇങ്ങനെ ആഘോഷിക്കുമ്പോള്‍' എന്ന് വീഡിയോയ്ക്ക് മുകളില്‍ എഴുതിയിരിക്കുന്നതും കാണാം. അനേകങ്ങള്‍ കണ്ടിരിക്കുന്ന വീഡിയോയ്ക്ക് ഒരുപാടുപേര്‍ കമന്റുകളും നല്‍കിയിട്ടുണ്ട്.

വീഡിയോയില്‍ കാണുന്നത് ആയുഷയ്ക്ക് ആദ്യമായി ആര്‍ത്തവം ഉണ്ടായപ്പോള്‍ അച്ഛനും അമ്മയും അടങ്ങുന്ന അവളുടെ കുടുംബം എങ്ങനെയാണ് അത് ആഘോഷിച്ചത് എന്നാണ്. പെണ്‍കുട്ടി തന്റെ മുറിയില്‍ പ്രവേശിക്കുന്നതാണ് വീഡിയോ തുടങ്ങുമ്പോള്‍ തന്നെ കാണുന്നത്. അവിടെ അവളുടെ ബന്ധുക്കളെല്ലാം ഒത്തുകൂടിയിട്ടുണ്ട്. അവളുടെ അച്ഛന്‍ അവളെ സ്‌നേഹത്തോടെ, കരുതലോടെ കെട്ടിപ്പിടിക്കുന്ന കണ്ണ് നനയിക്കുന്ന രംഗവും വീഡിയോയില്‍ കാണാം. ഒപ്പം അവളുടെ കാലില്‍ പണം വയ്ക്കുന്നതും കാണാം. പിന്നീട് കുടുംബത്തിലെ ഓരോരുത്തരായി അവളുടെ കാലുകള്‍ തൊടുകയും പൈസ വയ്ക്കുകയും ചെയ്യുന്നതാണ് കാണുന്നത്. വളരെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് ഓരോരുത്തരും ഇത് ചെയ്യുന്നത്.

വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ഇങ്ങനെ ചെയ്യാനുള്ള കാരണം എന്തായിരിക്കാം എന്നായിരുന്നു ഒരാളുടെ കമന്റ്. ആര്‍ത്തവം അശുദ്ധമല്ല എന്ന സന്ദേശമായിരിക്കാം ഇത് നല്‍കുന്നത് എന്നാണ് ചിലര്‍ പറഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവളോട് കാണിക്കുന്ന കരുതലിനെയും സ്‌നേഹത്തെയും കുറിച്ചും ഒരുപാടുപേര്‍ കമന്റുകള്‍ നല്‍കി. ആദ്യമായി ആര്‍ത്തവമുണ്ടാകുമ്പോള്‍ ഓരോ പെണ്‍കുട്ടിക്കും ഇത്രയും സ്‌നേഹവും ബഹുമാനവും കിട്ടേണ്ടതുണ്ട് എന്നായിരുന്നു മറ്റ് ചിലര്‍ കമന്റ് നല്‍കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW