-->
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ മകന്റെ കുഞ്ഞിനെ നോക്കാമോ എന്ന് ചോദിച്ച മരുമകളോട് തനിക്കതിന് കഴിയില്ല എന്ന് പ്രതികരിച്ച് ഒരു അമ്മായമ്മയുടെ വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകങ്ങളാണ് ഇപ്പോള്‍ കമന്റുകളിടുന്നത്.
@cshaw1958 എന്ന യൂസറാണ് വീഡിയോ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ സ്ത്രീ പറയുന്നത്, തനിക്ക് പേരക്കുട്ടിയുണ്ടായപ്പോള്‍ മകന്റെ ഭാര്യ കര്‍ശനമായ ചില നിബന്ധനകളെല്ലാം മുന്നോട്ടു വച്ചു എന്നാണ്. സന്ദര്‍ശകര്‍ പാടില്ല, പറയാതെയും ആരും കുട്ടിയെ കാണാന്‍ വരരുത്, കുട്ടിക്ക് സമ്മാനങ്ങള്‍ നല്‍കരുത്, ഈസ്റ്റര്‍ ബാസ്‌കറ്റ് വേണ്ട, പിറന്നാള്‍ സമ്മാനങ്ങളോ ക്രിസ്മസ് സമ്മാനങ്ങളോ ഒന്നും നല്‍കാന്‍ പാടില്ല ഇവയൊക്കെയായിരുന്നു മരുമകളുടെ നിബന്ധനകള്‍.
അവരുടെ വീട് അവര്‍ക്കും അവരുടെ കുഞ്ഞിനും മാത്രമുള്ള ഒരു സ്വകാര്യ ഇടമാക്കി മാറ്റാനാണ് മകനും മരുമകളും തീരുമാനിച്ചിരുന്നത് എന്നും സ്ത്രീ പറയുന്നു. മാത്രമല്ല കുഞ്ഞിന്റെ പരിചരണത്തില്‍ തന്റെ മകന് വളരെയധികം ശ്രദ്ധായുണ്ടായിരുന്നതിനാല്‍ തന്നെ പരമ്പരാഗതമായ രീതിയിലുള്ള കുടുംബത്തിന്റെ പിന്തുണ അന്ന് ആവശ്യമില്ലായിരുന്നു. അതിനാല്‍ തന്നെ, ആദ്യത്തെ മൂന്ന് മാസത്തേക്ക് കുഞ്ഞിനെ കാണാന്‍ തനിക്ക് ഒരിക്കലും അവസരം കിട്ടിയിരുന്നില്ല എന്നും സ്ത്രീ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, മൂന്ന് മാസങ്ങള്‍ക്ക് ശേഷം മരുമകള്‍ വിളിച്ച് വീട്ടിലേക്ക് വരാമോ എന്നും കുറച്ച് മണിക്കൂറുകള്‍ കുട്ടിയെ നോക്കാമോ എന്നും ചോദിക്കുകയായിരുന്നു. എന്നാല്‍, ബേബിസിറ്റ് ചെയ്യാന്‍ തനിക്ക് പറ്റില്ലെന്നും കുട്ടിയെ നോക്കാനാവില്ലെന്നും താന്‍ പറഞ്ഞെന്നും അവര്‍ സമ്മതിക്കുന്നു. 'ആദ്യത്തെ മൂന്നുമാസവും കണ്ടില്ല, അന്ന് തന്നെ ആവശ്യമില്ലായിരുന്നു, മുത്തശ്ശിയെന്ന നിലയില്‍ ഒരു പരി?ഗണനയും ഇല്ലാതെ കുഞ്ഞിനെ അകറ്റി നിര്‍ത്തി, നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴാണ് വിളിക്കുന്നത് എന്നതിനാല്‍ തന്നെ തനിക്ക് വരാനാവില്ല എന്ന് പറഞ്ഞതായും' അവര്‍ പറയുന്നു.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായിമാറിയത്. സ്ത്രീയെ വിമര്‍ശിച്ചുകൊണ്ട് പലരും പറഞ്ഞത്, ഇങ്ങനെ പക പോക്കാനുള്ള ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നോ എന്നാണ്. അതേസമയം, നിരവധിപ്പേര്‍ അവരെ അനുകൂലിച്ചു. അവര്‍ പറ!ഞ്ഞതാണ് ശരി. അതുവരെ ഒരു മുത്തശ്ശി എന്ന നിലയില്‍ മരുമകള്‍ അവരെ പരിഗണിച്ചില്ല. ഇപ്പോഴും കുട്ടിയെ നോക്കാന്‍ ആളില്ലാത്തപ്പോഴാണ് വിളിക്കുന്നത്. പോകേണ്ടുന്ന കാര്യമില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്.