Wednesday, March 11, 2026 Last Updated 59 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Nov 2025 10.43 AM

ചെയ്യുന്ന എല്ലാ കാര്യവും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കണ്ണിലൂടെ കാണുന്ന പാര്‍ട്ടിയല്ല ബിജെപി: രാജീവ് ചന്ദ്രശേഖര്‍

uploads/news/2025/11/809258/rajeev-chandrasekhar.jpg

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന എല്ലാ കാര്യവും മതത്തിന്റെയും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണുന്ന പാര്‍ട്ടിയല്ല ബിജെപിയെന്നും എല്ലാവര്‍ക്കുമൊപ്പം നിന്ന് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരുമാണ് തങ്ങളുടേതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സീറോ മലബാര്‍ സഭയുടെ നേതാക്കളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മാധ്യമങ്ങളെ കണ്ടത്.

നടന്ന ചര്‍ച്ചയില്‍ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എന്തും തന്നാല്‍ കഴിയുന്ന എല്ലാറ്റിനും തയ്യാറാണെന്ന് പ്രധാനമന്ത്രി ഉറപ്പ് കൊടുത്തതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസനവും വികസിത കേരളവും ഉള്‍പ്പെടെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. സേവനത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അതില്‍ എല്ലാറ്റിലും രാഷ്ട്രീയം കാണാന്‍ ശ്രമിക്കരുതെന്നും പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ട് പൊതുചര്‍ച്ചകളാണ് ഉണ്ടായതെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി എന്തു സഹായവും ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മതമേലദ്ധ്യക്ഷന്മാര്‍ക്ക് വാക്കുകൊടുത്തിട്ടുണ്ടന്നും പറഞ്ഞു. ആര് സഹായം ചോദിച്ചാലും മനസ്സിലാക്കി പ്രവര്‍ത്തിക്കാനും തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തു പതിനൊന്നു കൊല്ലമായി നരേന്ദ്രമോദി സര്‍ക്കാര്‍ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മതത്തിന്റെ കണ്ണിലൂടെ നോക്കിയല്ലെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW