-->
കുവൈറ്റ് സിറ്റി: കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ - കുവൈറ്റ് (കെ.ഡി.എ.കെ) 'ഓണാരവം 2025' വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ബിനീദ് അൽ ഗർ - പാർക്ക് അവന്യൂ ഹോട്ടലില്‍ വെച്ച് നടന്ന ഓണാഘോഷം കോട്ടയം എംപി അഡ്വ. കെ.ഫ്രാൻസിസ് ജോർജ് ഉദ്ദ്ഘാടനം ചെയ്തു.
നാടിന്റെ വികസനത്തിൽ പ്രവാസികളുടെ സംഭാവനകളെ അഭിനന്ദിച്ച എം.പി, പ്രവാസികളിൽ നിന്നും വികസനങ്ങള്‍ക്കായുള്ള നൂതന ആശയങ്ങളെ സ്വാഗതം ചെയ്യ്തു. കോട്ടയത്തിന്റെ പുരോഗതി ലക്ഷ്യമാക്കി നടത്തിവരുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിച്ച എം.പി, മുന്നോട്ടുള്ള വികസനത്തിന് കെ.ഡി.എ.കെ പോലുള്ള ജില്ലാ പ്രവാസി സംഘടനകളുടെ പിന്തുണയും അഭ്യർത്ഥിച്ചു .
പ്രസിഡന്റ് സിബി തോമസ് താഴത്തുവരിക്കയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഹാരോള്‍ഡ് ജോൺ സ്വാഗതം ആശംസിച്ചു. ഉപദേശക സമിതി അംഗങ്ങളായ മോഹൻ ജോർജ്, ഷഫീക്ക് റഹ്‌മാൻ, ചെസ്സിൽ ചെറിയാൻ, കിഷോർ സെബാസ്റ്റ്യൻ, ബിനോയി സെബാസ്റ്റ്യൻ, ലേഡീസ് വിങ് ചെയർപേഴ്സൺ ഷീന സുനിൽ റാപ്പുഴ, വൈസ് പ്രസിഡന്റ് പാർവതി ഹരികൃഷ്ണൻ, കുട ജനറൽ കൺവീനർ മാർട്ടിൻ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ സുരേഷ് ജോർജ് സമ്മേളനത്തിന് കൃതജ്ഞ അർപ്പിച്ചു .
കുവൈറ്റിലെ കോട്ടയം നിവാസികളുടെ കൂട്ടായമയായ കെഡിഎകെ ജില്ലയിൽ നിന്നുള്ള എല്ലാ പ്രാദേശിക, അലൂമിനി സംഘടനകളെയും കോര്‍ത്തിണക്കിക്കൊണ്ട് വിശാലമായ കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിച്ചു വരുന്നതിന്റെ നേർകാഴ്ച കൂടിയായിരുന്നു ഓണാരവം 2025. ചടങ്ങിൽ സമൂഹത്തിലെ വിവിധ കലാ, സാംസ്‌കാരിക, ബിസിനസ്, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും പങ്കുചേര്‍ന്നു.
കാൽ നൂറ്റാണ്ട്കാലത്തെ കുവൈറ്റ് പ്രവാസത്തിന് ശേഷം തരികെ നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് റോയിസ് തമ്പാനും ഭാര്യ മിനു റോയിസിനും ചടങ്ങിൽ യാത്രയപ്പ് നല്‍കി. സ്നേഹാദരസൂചകമായി നൽകിയ സംഘടനയുടെ ഫലകം ഫ്രാൻസിസ് ജോർജ് എംപിയിൽ നിന്നും സ്വീകരിച്ചു കൊണ്ട് റോയ്സ് തമ്പാൻ മറുപടി പ്രസംഗം പറഞ്ഞു.
കെഡിഎകെ കുടുംബാംഗങ്ങളുടെ വിവിധ സംഗീത-നൃത്ത കലാപരിപാടികൾ ചടങ്ങിന് വളരെ ഉന്മേഷമേകി. പ്രശസ്ത സിനിമാ പിന്നണി ഗായിക സുമി അരവിന്ദ് നേതൃത്വം കൊടുത്തുകൊണ്ട്, അൻവർ സാരാംഗ്, റാഫി കല്ലായി എന്നിവരുടെ ഗാനമേളയും ഏറെ ആസ്വാദ്യകരമായി.
പരിപാടികൾക്ക് സുബി ജോൺ, ഹരികൃഷ്ണൻ മോഹൻ, മാത്യു തരകൻ, അജിത് സക്കറിയ പീറ്റർ, അനൂപ് ആൻഡ്രൂസ്, സുനീഷ് മാത്യു, ജിജു ചാക്കോ, മനോജ് മാത്യു, ആൽഫി അനൂപ് ജോബിൻ തോമസ്, ട്രീസ ലാലിച്ചൻ, ജോർജ് ജോസഫ്, ജിസ ഹാരോൾഡ്, ഇലാന ചെസ്സിൽ, സുനിൽ റാപ്പുഴ, തോമസ് നാഗരൂർ, അലക്സ് തൈക്കടവിൽ, റിനു ജോർജ്, വിപിൻ വർമ്മ, സഞ്ജിത് കൃഷ്ണൻ, അനൂപ് ജോൺ, ജോർജുകുട്ടി കോലടി, ഡെന്നീസ് അലക്സ്, ജോസഫ് ജെയിംസ്, ജിൻസ് തോമസ്, പ്രത്യാസ് ജോൺ, ശ്രീകുമാർ, ബാലകൃഷ്ണൻ മല്യ, സജൻ കുര്യൻ, ജോസ് കുര്യൻ, സന്ദീപ് മേനോൻ തുടങ്ങിയവർ നേതൃത്വം നൽകി.