Thursday, March 12, 2026 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 03 Nov 2025 12.14 AM

ചായക്കടയിലെ സൗഹൃദത്തിൽ നിന്നൊരു സ്നേഹ കൂട്ടായ്മ

കേരളത്തിന്റെ ചായക്കട സൗഹൃദ സംസ്കാരത്തെ ഗൾഫ് നാടുകളിലും പുനർസൃഷ്ടിച്ച D C C, ഇനി വിവിധ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളിലേക്കാണ് നീങ്ങുന്നത്.
uploads/news/2025/11/808850/Chayakkada-damam.jpg

ദമ്മാം: ദമ്മാമിലെ ലുലു മാളിലെ “ഡ്രീം ചായ”യിൽവച്ച് ആരംഭിച്ച ചെറുസൗഹൃദം ഇപ്പോൾ ഒരു വലിയ കൂട്ടായ്മയായി. കേരളപിറവി ദിനത്തിൽ അവർ ഒത്തു ചേർന്ന് കേക്ക് മുറിച്ച് ആഘോഷിക്കുകയും വാട്ട്‌സ്ആപ്പ് കൂട്ടായ്മയ്ക്ക് ഔദ്യോഗികമായി “ദമ്മാം കൾച്ചറൽ കണക്ട് (DCC)” എന്ന പേരിടുകയും ചെയ്തു.

അഞ്ച് സുഹൃത്തുക്കളുടെ ലളിതമായ ഒരു ചായക്കട സംഗമത്തിൽ നിന്നാണ് ഈ ബന്ധം ആരംഭിച്ചത്. ദിവസങ്ങൾക്കുള്ളിൽ തന്നെ അംഗസംഖ്യ 100 കടന്നതായി ഭാരവാഹികൾ അറിയിച്ചു. ആരും ആരെയും ഗ്രൂപ്പിൽ ചേർക്കില്ല എന്നതാണ് പ്രത്യേകത . ഇഷ്ടമുള്ളവർക്ക് തങ്ങളുടെ മനസ്സാലെ മാത്രമേ ഈ സൗഹൃദകൂട്ടായ്മയില്‍ ചേരാൻ കഴിയൂ.

കേരളത്തിന്റെ ചായക്കട സൗഹൃദ സംസ്കാരത്തെ ഗൾഫ് നാടുകളിലും പുനർസൃഷ്ടിച്ച D C C, ഇനി വിവിധ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളിലേക്കാണ് നീങ്ങുന്നത്. അൻഷാദ് അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. അംജദ് മലപ്പുറം സംഘടന വിശദീകരണം നടത്തി.
താജു അയ്യാരിൽ, ബിജു മുണ്ടക്കയം, നബീൽ പറമ്പിൽ എന്നിവര്‍ ആശംസകൾ മനര്‍ന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW