Wednesday, March 11, 2026 Last Updated 9 Min 58 Sec ago English Edition
Todays E paper
Ads by Google
ഷഫീക്ക് അറയ്ക്കൽ
Thursday 05 Mar 2026 01.35 PM

കുടുങ്ങിക്കിടക്കുന്നവർക്കായി പ്രത്യേക സർവീസുകളുമായി ഖത്തർ എയർവേയ്‌സ്

uploads/news/2026/03/828616/Qatar-airways.jpg

​ദോഹ: ഖത്തർ വ്യോമപാത (Airspace) താൽക്കാലികമായി അടച്ചതിനെത്തുടർന്ന് ഖത്തർ എയർവേയ്‌സ് തങ്ങളുടെ സാധാരണ വിമാന സർവീസുകൾ നിർത്തിവെച്ചു. എന്നാൽ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി മാർച്ച് 5 വ്യാഴാഴ്ച മുതൽ പരിമിതമായ എണ്ണം പ്രത്യേക ആശ്വാസ സർവീസുകൾ (Relief Flights) നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

മസ്‌കറ്റിൽ നിന്ന് ലണ്ടൻ, ബെർലിൻ, കോപ്പൻഹേഗൻ, മാഡ്രിഡ്, റോം, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്കും റിയാദിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുമാണ് പ്രത്യേക വിമാനങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്.

നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി മാർച്ച് 6 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് (ദോഹ സമയം) എയർലൈൻ പുതിയ അറിയിപ്പ് നൽകും.സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം വ്യോമപാത സുരക്ഷിതമായി തുറക്കുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ തുടരും.
എയർലൈനിൽ നിന്ന് നേരിട്ട് ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പോകരുത്. ബാധിക്കപ്പെട്ട യാത്രക്കാരെ എയർലൈൻ നേരിട്ട് ബന്ധപ്പെട്ട് യാത്രാ ക്രമീകരണങ്ങൾ അറിയിക്കും. കൂടുതൽ വിവരങ്ങൾക്കായി യാത്രക്കാർ qatarairways.com സന്ദർശിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ഷഫീക്ക് അറയ്ക്കൽ

Ads by Google
Ads by Google
TRENDING NOW