-->
വന്യജീവികളുമായി അടുത്തിടപഴകുക അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇവ ഏത് നിമിഷവും ആക്രമണകാരികളായേക്കും. എന്നാല്‍ വന്യജീവി സങ്കേതങ്ങളില്‍ വളരുന്ന മൃഗങ്ങള്‍ക്ക് അവരുടെ കെയര്‍ടേക്കറോട് പ്രത്യേക സ്‌നേഹമായിരിക്കും. അവര്‍ പറയുന്ന വാക്കുകള്‍ അതേപടി അനുസരിക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്യുന്നു. അരുമകളെപ്പോലെയാണ് കെയര്‍ടേക്കര്‍മാര്‍ അവരെ പരിചരിച്ചുവരുന്നത്. അത്തരത്തില്‍ മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന് ഉദാഹരണമാണ് ബോട്‌സ്വാനയിലെ സിഗ്രയും ഗ്രൂണറും.
കലഹാരി മേഖലയിലെ വന്യജീവി സങ്കേതത്തില്‍ വസിക്കുന്ന പെണ്‍സിംഹമാണ് സിഗ്ര. 13വര്‍ഷമായി ഇവളെ പരിചരിച്ചുവരുകയാണ് ഗ്രൂണര്‍. കഴിഞ്ഞ ദിവസം ഗ്രൂണര്‍ക്കൊപ്പമുള്ള വിഡിയോ വൈറലായിരുന്നു. സിഗ്രയും ഗ്രൂണറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു അത്. 13 വര്‍ഷം മുന്‍പ് ഗ്രൂണര്‍ പാല് കൊടുത്ത് വളര്‍ത്തിയെടുത്ത സിഗ്ര തുടങ്ങിയിരിക്കുന്നു. വേട്ടയാടിയ മൃഗത്തിന്റെ മാംസത്തിന്റെ ചെറിയ കഷ്ണം ഗ്രൂണര്‍ തനിക്കായി മാറ്റിവയ്ക്കുന്നത് വിഡിയോയില്‍ കാണാം. വെയിലത്ത് ഉണക്കുകയും പിന്നീട് ചുട്ടുതിന്നുകയും ചെയ്. വേവിച്ച മാംസം സിഗ്രയ്ക്ക് നല്‍കിയെങ്കിലും കഴിച്ചില്ല. അവള്‍ക്ക് പച്ചമാംസത്തോടാണ് താല്‍പര്യമെന്ന് ഗ്രൂണര്‍ പറയുന്നു.