-->
സിംഹങ്ങളുടെ വേട്ടയാടലിന്റെ അനേകം വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. കാട്ടിലെ രാജാവെന്ന് വിശേഷിക്കപ്പെടുന്നതുകൊണ്ട് തന്നെ ഇവയുടെ വീഡിയോകള്‍ പലപ്പോഴും കാഴ്ച്ചക്കാരെ അമ്പരപ്പിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ കണ്ട് നെറ്റീസണ്‍സ് ഒന്നടങ്കം സിംഹങ്ങളുടെ ധൈര്യത്തെ പരിഹസിച്ചു. സംഭവം എന്താണന്നല്ലേ ഒരു കൊമ്പനാനയെ കണ്ട് വിരണ്ടോടുന്ന സിംഹകൂട്ടത്തിന്റെ ദൃശ്യങ്ങളായിരുന്നു അത്.
'നേച്ചര്‍ ഈസ് അമേസിംഗ്' എന്ന എക്‌സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു മരത്തിന്റെ തണലില്‍ കുറെ സിംഹങ്ങള്‍ കിടക്കുന്നതും അവരുടെ അടുത്തേക്ക് ഒരു ആന നടന്നുവരുന്നതും വീഡിയോയില്‍ കാണാം. ആന അടുത്തെത്തുമ്പോള്‍ പേടിച്ച് സിംഹങ്ങള്‍ അവിടെ നിന്ന് എഴുന്നേറ്റ് പോകുന്നതും വീഡിയോയില്‍ ഉണ്ട്. 'ആരാണ് ഇപ്പോള്‍ രാജാവ്' എന്ന തലക്കെട്ട് വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതിനോടകം തന്നെ രണ്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. 'അയ്യേ ഇതാണോ രാജാവ്, 'രാജാവിനെ വരെ പേടിപ്പിച്ച് ആന', ' ആനയാണ് കാടിന്റെ യഥാര്‍ത്ഥ രാജാവ്'ഇങ്ങനെ പോകുന്നു കമന്റുകള്‍.
WHO is the king now???😂😂 pic.twitter.com/GdZMGUZAWC— Nature is Amazing ☘️ (@AMAZlNGNATURE) September 15, 2025