Saturday, March 14, 2026 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 10.19 AM

കെനിയയില്‍ ദേശീയ പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട് സിംഹം ജനവാസമേഖലയില്‍ എത്തി: പിന്നാലെ 14 കാരിയെ കടിച്ചുകൊന്നു

lion, kill, girl

കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ദേശീയ പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട സിംഹം 14കാരിയെ കടിച്ചുകൊന്നു. ശനിയാഴ്ച രാത്രി ജനവാസമേഖലയിലെത്തിയ സിംഹം പെണ്‍കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ പാര്‍ക്കിന്റെ തെക്കന്‍ പ്രദേശത്താണ് സിംഹം എത്തിയത്. വീട്ടില്‍ കയറിയാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഈ സമയം പെണ്‍കുട്ടിക്കൊപ്പം കൂട്ടുകാരിയും ഉണ്ടായിരുന്നു. സിംഹം ആക്രമിക്കുന്നത് കണ്ട കുട്ടി അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു.

കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് (കെഡബ്ല്യുഎസ്) ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ദേശീയ പാര്‍ക്കിന് സമീപമുള്ള എംബാഗത്തി നദിവരെ ചോരപ്പാടുകള്‍ കണ്ടെത്തി. പിന്നീട് അവിടെ നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സിംഹം വലിച്ചിഴച്ചു കൊണ്ടുപോയതിനാല്‍ ശരീരത്തില്‍ നിരവധി പാടുകളുണ്ടായിരുന്നു.

നെയ്‌റോബി ദേശീയ പാര്‍ക്കിന്റെ മൂന്ന് വശത്തുമാത്രമാണ് ഫെന്‍സിങ് ഉള്ളത്. പാര്‍ക്കിന്റെ തെക്കുഭാഗത്ത് താല്‍ക്കാലിക വേലി മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ ഈ വശത്തുകൂടി മൃഗങ്ങള്‍ പുറത്തേക്കു പോകുന്നത് പതിവാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കുന്നതിനായി സാങ്കേതിക സംവിധാനങ്ങളും സുരക്ഷാ നടപടികളും ശക്തിപ്പെടുത്താന്‍ കെഡബ്ല്യുഎസ് ശ്രമിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW