Friday, March 13, 2026 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 11.16 PM

വനിതാലോകകപ്പില്‍ ഓസ്‌ട്രേലിയയോട് മധുരപ്രതികാരം ; അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍...!

uploads/news/2025/10/808360/india-win.gif

മുംബൈ: രണ്ടു തവണ ചാംപ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍. നിര്‍ണ്ണായക മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത ജമൈമ റോഡ്രിഗ്രസിന്റെയും നായിക ഹര്‍മ്മന്‍പ്രീത് കൗറിന്റെയും മികച്ച ബാറ്റിംഗിന്റെ പിന്‍ബലത്തിലായിരുന്നു ഇന്ത്യന്‍ വനിതകള്‍ കലാശപ്പോരിന് എത്തുന്നത്. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത് 338 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നില്‍ വെച്ചത്. ഇന്ത്യ അത് അഞ്ചുവിക്കറ്റിന് മറികടന്നു. ലീഗ് മത്സരത്തില്‍ ഏറ്റ വമ്പന്‍ തോല്‍വിക്ക് സെമിഫൈനലിലാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്.

അന്ന് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും ഓസീസ് അത് മറികടന്നിരുന്നു. എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ഇന്ത്യ വനിതാ ലോകകപ്പില്‍ ചേസിംഗില്‍ റെക്കോഡും നേടിയാണ് ഫൈനലില്‍ കടന്നത്. വനിതാലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ചേസിംഗുമായിരുന്നു പിറന്നത്. സെമിവരെ ഒരു മത്സരം പോലും തോല്‍ക്കാതെ മുന്നേറിയ ഓസീസ് വനിതകളെയാണ ഇന്ത്യ തകര്‍ത്തുവിട്ടത്.

പുറത്താകാതെ പൊരുതിയ ജമീമാ റോഡ്രിഗ്രസായിരുന്നു ഇന്ത്യയുടെ വിജയശില്‍പ്പി. 134 പന്തുകളില്‍ 127 റണ്‍സ് എടുത്ത അവര്‍ 14 ബൗണ്ടറിക ളാണ് പറത്തിയത്. നായിക ഹര്‍മ്മന്‍പ്രീത് കൗറിനൊപ്പം മികച്ച കൂട്ടുകെട്ടായിരുന്നു ജമീമ ഉണ്ടാക്കിയത്. 88 പന്തുകളില്‍ 89 റണ്‍സുമായി ഇന്ത്യന്‍ വിജയത്തില്‍ ഹര്‍മ്മന്‍പ്രീതും നിര്‍ണ്ണായക പ്രകടനം നടത്തി. പത്തു ബൗണ്ടറികളും രണ്ടു സിക്‌സറും ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടി. ദീപ്തി ശര്‍മ്മ 17 പന്തില്‍ 24 റണ്‍സ് നേടി റണ്ണൗട്ടായി. റിച്ചാഘോഷ് 26 റണ്‍സിനും പുറത്തായ ശേഷം അവസാനം വരെ പോരാടിയ റോഡ്രിഗ്രസ് അമന്‍ജ്യോത് കൗറിനെ കൂട്ടുനിര്‍ത്തി വിജയം പിടിച്ചു. അമന്‍ജ്യോത് 15 റണ്‍സ് എടുത്തു.

ഓസ്‌ട്രേലിയയുടെ റണ്‍മലയില്‍ ഇന്ത്യ പകച്ചുപോകുമെന്നായിരുന്നു കരുതിയിരുന്നത്. ഓപ്പണര്‍ ഷെഫാലി വര്‍മ്മ (10)യും സ്മൃതി മന്ദന (24) യും നേരത്തേ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കെയാണ് ജമീമയും ഹര്‍മ്മന്‍പ്രീതും തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയത്. നേരത്തേ ഓപ്പണര്‍ ഫോബ് ലിച്ച്ഫീല്‍ഡ് 93 പന്തില്‍ നേടിയ 119 റണ്‍സാണ് ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

എലിസ് പെറിയും (77), ആഷ്‌ലീ ഗാര്‍ഡ്നറും (63) ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച സംഭാവനകള്‍ നല്‍കി. ഒരു വനിതാ ലോകകപ്പ് സെമിഫൈന ലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. ഈ ടൂര്‍ണമെന്റിലെ ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക നേടിയ 319 റണ്‍സാണ് അവര്‍ മറികടന്നത്. ലിച്ച്ഫീല്‍ഡിനെ കൂടാതെ, എലിസ് പെറിയും (88 പന്തില്‍ 77 റണ്‍സ്) മികച്ച പ്രകടനം കാഴ്ചവെച്ചു, ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 155 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യയുടെ മോശം ബൗളിങ്ങിനിടയില്‍ ആഷ്‌ലീ ഗാര്‍ഡ്നറുടെ (45 പന്തില്‍ 63 റണ്‍സ്) തകര്‍പ്പന്‍ ബാറ്റിംഗ് ഓസ്ട്രേലിയന്‍ ടീമിന് പൂര്‍ണ്ണ ആധിപത്യം നേടിക്കൊടുത്തു.

യുവ സ്പിന്നര്‍ ശ്രീ ചരണി (10 ഓവറില്‍ 2/49) ഒഴികെ മറ്റെല്ലാ ബൗളര്‍മാരും റണ്‍സ് വിട്ടുകൊടുത്തു. ദീപ്തി ശര്‍മ്മ തന്റെ രണ്ട് വിക്കറ്റുകള്‍ക്കായി 73 റണ്‍സ് വഴങ്ങി. നേരത്തെ, വ്യാഴാഴ്ച നവി മുംബൈയില്‍ നടന്ന വനിതാ ലോകകപ്പ് 2025 മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ നായിക അലീസ ഹീലി ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജോര്‍ജിയ വെയര്‍ഹാമിനും ജോര്‍ജിയ വോളിനും പകരം അലീസ ഹീലിയും സോഫി മോളിനെക്സും ഓസ്ട്രേലിയന്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി.

ഇന്ത്യക്ക് വേണ്ടി, പരിക്കേറ്റ പ്രതിക റാവലിന് പകരം ഷഫാലി വര്‍മ്മയും, ഉമ ചേത്രി, ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ക്ക് പകരം റിച്ച ഘോഷും, ക്രാന്തി ഗൗഡും പ്ലേയിംഗ് ഇലവനില്‍ ഇടം നേടി. കാലാവസ്ഥാ പ്രവചനങ്ങള്‍ അനുസരിച്ച്, മഴ ഈ സെമിഫൈനല്‍ മത്സരത്തില്‍ വില്ലനാകാന്‍ സാധ്യതയുണ്ട്. കളി ഉപേക്ഷിക്കുകയാണെങ്കില്‍, ലീഗ് ഘട്ടത്തില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിനാല്‍ ഓസ്‌ട്രേലിയ ഫൈനലില്‍ പ്രവേശിക്കും, ഇന്ത്യ പുറത്താകും. ലീഗ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍, ഇന്ത്യ 330 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു, എന്നാല്‍ ഹീലിയുടെ ബാറ്റിംഗ് ഓസ്ട്രേലിയക്ക് ആ വിജയം നേടിക്കൊടുത്തു.

Ads by Google
Ads by Google
TRENDING NOW