Friday, March 13, 2026 Last Updated 22 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.33 PM

പാണ്ഡ്യക്കെതിരേ പരാതി

uploads/news/2026/03/829926/sp2.jpg

മുംബൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ കിരീട നേട്ടത്തിനു പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്‌ പാണ്ഡ്യക്കെതിരേ പരാതി. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ജയിച്ച ശേഷം നടന്ന ആഘോഷങ്ങള്‍ക്കിടെ ഹാര്‍ദിക്‌ ദേശീയ പതാകയെ അപമാനിച്ചെന്നാണു പോലീസില്‍ നല്‍കിയ പരാതി.
പാണ്ഡ്യക്കെതിരേ എഫ്‌.ഐ.ആര്‍. അന്വേഷണം നടത്തണമെന്നാണ്‌ ആവശ്യം. ഇന്ത്യയുടെ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ദേശീയ പതാക പുതച്ച്‌ ഗ്രൗണ്ടിലിറങ്ങിയ പാണ്ഡ്യ മോശം രീതിയിലാണു പെരുമാറിയതെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ്‌ പരാതിക്കാരന്റെ ആവശ്യം. ലോകകപ്പ്‌ ജയത്തിനു ശേഷം കാമുകി മഹിക ശര്‍മയുമൊത്ത്‌ ഗ്രൗണ്ടില്‍ നൃത്തം ചെയ്യുകയും വിജയികള്‍ക്കുള്ള പോഡിയത്തില്‍ കിടക്കുകയും ചെയ്‌ത പാണ്ഡ്യക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മത്സരത്തിന്‌ ശേഷമുള്ള അഭിമുഖത്തില്‍ മഹികയെ തന്റെ ''ലക്കി ചാം'' എന്നു ഹാര്‍ദിക്‌ വിശേഷിപ്പിച്ചിരുന്നു. മഹിക തന്റെ ജീവിതത്തിലേക്ക്‌ വന്നതിന്‌ ശേഷം ഭാഗ്യം തെളിഞ്ഞെന്നും ജയം തുടര്‍ക്കഥയായെന്നും ഹാര്‍ദിക്‌ പറഞ്ഞു.
നടാഷ സ്‌റ്റാന്‍കോവിച്ചുമായുള്ള വിവാഹമോചനത്തിന്‌ ശേഷമാണ്‌ ഹാര്‍ദിക്കും മഹികയും തമ്മില്‍ ഡേറ്റിങ്‌ ആരംഭിച്ചത്‌. ലോകകപ്പ്‌ ടൂര്‍ണമെന്റിലുടനീളം ഗാലറിയിലിരുന്ന്‌ ഹാര്‍ദിക്കിനെ പിന്തുണയ്‌ക്കുന്ന മഹികയെ കാണാമായിരുന്നു. പല മത്സരങ്ങളിലും ഹാര്‍ദിക്കിന്റെ മകന്‍ അഗസ്‌ത്യയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. 32 വയസുകാരനായ പാണ്ഡ്യയെ ഐ.സി.സിയുടെ ലോകകപ്പ്‌ ടീമിലും ഉള്‍പ്പെടുത്തിയിരുന്നു. ലോകകപ്പില്‍ ഒന്‍പതു മത്സരങ്ങളില്‍ കളിച്ച പാണ്ഡ്യ ഒന്‍പതു വിക്കറ്റുകളും 217 റണ്ണുമെടുത്തു.

Ads by Google
Thursday 12 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW