Wednesday, March 11, 2026 Last Updated 8 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 11 Aug 2025 02.35 PM

അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതി ; കുട്ടി മൊഴിമാറ്റി, യുവാവിനെ വെറുതേവിട്ടു

uploads/news/2025/08/795615/arrested.jpg

കൊച്ചി: അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ ഇരയായ പതിനാലുകാരന്‍ മൊഴിമാറ്റിയതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തയാളെ പോലീസ് വെറുതേവിട്ടു. പ്രശ്‌നത്തിന് പിന്നില്‍ കുടുംബപ്രശ്‌നമാകാമെന്നാണ് വിലയിരുത്തല്‍. മുത്തശ്ശിയുടെ സുഹൃത്ത് കുട്ടിക്ക് മദ്യവും കഞ്ചാവും നല്‍കി എന്നായിരുന്നു ആരോപണം. ലഹരി നല്‍കിയിട്ടില്ലെന്ന് കുട്ടിയുടെ മൊഴി തിരുത്തി.

അച്ചന്‍ മരിക്കുകയും അമ്മ പുനര്‍വിവാഹം കഴിക്കുകയും ചെയ്തതോടെ മറ്റാരു വീട്ടില്‍ അമ്മൂമ്മയ്‌ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. അമ്മൂമ്മയുടെ സുഹൃത്ത് തനിക്ക് പല തവണ മദ്യം നല്‍കിയതായി 14 കാരന്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കുമ്പോള്‍ അമ്മൂമ്മയുടെ ആണ്‍സുഹൃത്തായ പ്രവീണ്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

കുട്ടിയുടെ ജന്‍മദിനത്തില്‍ പ്രവീണ്‍ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചുവെന്നും മൊഴി നല്‍കിയിരുന്നു. കൂട്ടുകാരില്‍ നിന്ന് വിവരങ്ങളറിഞ്ഞ പതിനാലുകാരന്റെ മാതാപിതാക്കള്‍ പ്രവീണിനെതിരെ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ കുട്ടി ലഹരി നല്‍കിയിട്ടില്ലെന്ന് മൊഴി നല്‍കിയതോടെ പോലീസ് പിടികൂടിയയാളെ വെറുതേ വിടുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW