Thursday, March 12, 2026 Last Updated 47 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 11.29 AM

ഇന്ത്യയില്‍ തുറിച്ചുനോട്ടമില്ലാതെ ഒരു സ്ത്രീക്ക് യാത്ര ചെയ്യാനാകുമോ: ബിക്കിന് ചിത്രം പോസ്റ്റ് ചെയ്ത് ഇന്‍ഫഌവന്‍സര്‍, പിന്നാലെ വിമര്‍ശനം

shenaz treasury, bikini, india

ഇന്ത്യയില്‍ സ്ത്രീകളുടെ വസ്ത്രധാരണം പലപ്പോഴും ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കാറുണ്ട്. ഇപ്പോഴിതാ ശരീരം നന്നായി മൂടുന്ന രീതിയിലുള്ള വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്കു പോലും ആളുകളുടെ തുറിച്ചു നോട്ടത്തില്‍ നിന്ന് രക്ഷനേടാന്‍ പറ്റാത്ത സ്ഥിതിയാണ് ഇന്ത്യയിലുള്ളതെന്ന് പറഞ്ഞുകൊണ്ട് ഒരു ബിക്കിനി ചിത്രം പങ്കുവവച്ചിരിക്കുകയാണ് നടിയും ഇന്‍ഫ്‌ലുവന്‍സറുമായ ഷെനാസ് ട്രഷറി. ബ്രസീല്‍ യാത്രയില്‍ ബിക്കിനിയും ബാക്ക്പാക്കും തൊപ്പിയും അണിഞ്ഞു നില്‍ക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ട് താരം പ്രസക്തമായ ഒരു ചോദ്യവും ഉന്നയിച്ചു. തുറിച്ചു നോട്ടം നേരിടാതെ ഇന്ത്യയില്‍ ഒരു സ്ത്രീക്ക് ഇങ്ങനെ സഞ്ചരിക്കാന്‍ സാധിക്കുമോ എന്നായിരുന്നു അത്.

നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഷെനാസിന്റെ പോസ്റ്റ് വൈറലായി. തുറിച്ചു നോട്ടങ്ങളെയോ മുന്‍വിധികളെയോ നേരിടാതെ സ്വാതന്ത്യ്രത്തോടെ സഞ്ചരിക്കുന്നത് എത്ര വ്യത്യസ്തമായ അനുഭവമാണെന്ന് തനിക്ക് മനസ്സിലാക്കിത്തന്നത് ഈ ബ്രസീലിയന്‍ യാത്രയാണെന്നു പറഞ്ഞുകൊണ്ടാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. 'ചിലപ്പോള്‍ ഈ യാത്രയില്‍ എന്റെ ഫോണുകള്‍ സുരക്ഷിതമായിരിക്കില്ല, പക്ഷേ ആളുകളുടെ മുന്‍വിധിയോടെയുള്ള പെരുമാറ്റങ്ങളില്‍ നിന്നും തുറിച്ചു നോട്ടങ്ങളില്‍ നിന്നും എന്റെ ശരീരം സുരക്ഷിതമായിരിക്കുമെന്ന് എനിക്കു മനസ്സിലായി. ബ്രസീലില്‍ ശരീരത്തെ കേവലം ശരീരമായി മാത്രമാണ് ആളുകള്‍ കാണുന്നത് അതുകൊണ്ട് ഇവിടെ തുറിച്ചു നോട്ടങ്ങളില്ല. പക്ഷേ, ഇങ്ങനെ ഇന്ത്യയില്‍ സഞ്ചരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ല ഡല്‍ഹിയിലും മുംബൈയിലുമൊക്കെ സ്ത്രീകളെ അവരുടെ വസ്ത്രധാരണ രീതിയെ അടിസ്ഥാനമാക്കി സൂക്ഷ്മപരിശോധനയ്ക്ക് വിധേയരാക്കും.' യുവതി പറഞ്ഞു.

എന്നാല്‍ അതേസമയം സ്ത്രീകളെ തുറിച്ചു നോക്കുന്നതും മുന്‍വിധിയോടെ വിലയിരുത്തുന്നതും ശരിയല്ലെന്ന യുവതിയുടെ വാദത്തെ അംഗീകരിക്കുമ്പോഴും എന്തിനാണ് ഇതിനെ വസ്ത്രധാരണവുമായി കൂട്ടിച്ചേര്‍ത്ത് സംസാരിക്കുന്നതെന്നുമാണ് പലരും ചോദിച്ചത്. എന്നാല്‍ താരത്തിന്റെ പോസ്റ്റ് വസ്ത്രധാരണത്തെക്കുറിച്ചല്ല, സുരക്ഷയെക്കുറിച്ചും ബഹുമാനത്തെക്കുറിച്ചുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റു ചിലര്‍ അവരെ പിന്തുണയ്ക്കുന്നത്. വസ്ത്രത്തിന്റെ ഇറക്കം കുറയുംതോറുമാണോ സ്വാതന്ത്ര്യവും സുരക്ഷിതത്വവും കൂടുന്നതെന്ന് ചോദിച്ച് പരിഹസിക്കുന്നവരും കുറവല്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW