-->
ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചൈനയില്‍ നിന്ന് പുറത്തുവരുന്ന ഒരു ദൃശ്യമാണ് കാഴ്ച്ചക്കാരെ അനപരപ്പിക്കുന്നത്. തിരക്കേറിയ തെരുവിലൂടെ മൊബിലിറ്റി സ്‌കൂട്ടര്‍ ഓടിക്കുന്ന നായയുടെ ദൃശ്യങ്ങളായിരുന്നു ഇത്. വാന്‍സി എന്ന ലാബ്രഡോര്‍ നായയാണ് സിചുവാന്‍ പ്രവിശ്യയിലെ മെയ്ഷാനിലെ ഒരു തെരുവിലൂടെ ഒരു മൊബിലിറ്റി സ്‌കൂട്ടര്‍ ഓടിക്കുന്നത്. പിന്‍കാലുകളില്‍ നിവര്‍ന്ന് നില്‍ക്കുന്ന വാന്‍സി, മുന്‍കാലുകള്‍ സ്റ്റിയറിംഗ് വീലില്‍ വെച്ച്, സ്‌കൂട്ടര്‍ ഓടിക്കുന്നത് ഏറെ കൗതുകകരമായ കാഴ്ചയാണ്.
വീഡിയോയില്‍ ഏറെ പ്രഗല്‍ഭനായ ഒരു െ്രെഡവറിനെ പോലെയാണ് നായ സ്‌കൂട്ടര്‍ ഓടിച്ചു പോകുന്നത്. അത്യാവശം തിരക്കുള്ള റോഡിലൂടെ മറ്റ് വാഹനങ്ങള്‍ കടന്നു പോകുമ്പോഴും വളരെ ശ്രദ്ധയോടെയാണ് വാന്‍സി മുന്നോട്ടു നീങ്ങുന്നത്. നായയുടെ െ്രെഡവിംഗ് പ്രാവീണ്യം കണ്ട് ആളുകള്‍ അമ്പരപ്പോടെ സംസാരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ വൈറലായതിന് പിന്നാലെ ഏകദേശം ഒരു മാസത്തോളമായി വാന്‍സിയെ െ്രെഡവിംഗ് പരിശീലിപ്പിക്കുന്നുണ്ടെന്ന് ഉടമ വെളിപ്പെടുത്തി. സ്‌കൂട്ടര്‍ ഓടിക്കുന്നതില്‍ മാത്രമല്ല വാന്‍സി പ്രാവീണ്യം തെളിയിച്ചിട്ടുള്ളത്. സ്‌കേറ്റിംഗ് ബോര്‍ഡിലും ആരെയും അമ്പരപ്പിക്കും വിധം സഞ്ചരിക്കാന്‍ വാന്‍സിക്ക് കഴിയും. കൂടാതെ വീട്ടിലെ ലൈറ്റുകള്‍ ഓണ്‍ ചെയ്യുക, മാലിന്യം പുറത്തുവക്കുക തുടങ്ങിയ കാര്യങ്ങളും വാന്‍സി അനായാസേന കൈകാര്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നായയുടെ 'െ്രെഡവിംഗ്' സാധ്യമാക്കാന്‍ പവര്‍കട്ട് ബ്രേക്ക് ഉള്‍പ്പെടെയുള്ള മാറ്റങ്ങളോടെയാണ് മൊബിലിറ്റി സ്‌കൂട്ടര്‍ രൂപപ്പെടുത്തിയത്. എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ പ്രാദേശിക ട്രാഫിക് പോലീസ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇത്തരം ഒരു കാര്യം ശ്രദ്ധയില്‍പ്പെടുന്നത് ഇതാദ്യമാണെന്ന് ട്രാഫിക് മാനേജ്‌മെന്റ് ബ്യൂറോ പറഞ്ഞു. പൊതുനിരത്തുകളില്‍ ഒരു നായയെ 'വാഹനം ഓടിക്കാന്‍' അനുവദിക്കുന്നത് നിയമപരമല്ലെന്നും അവര്‍ വ്യക്തമാക്കി. നായയുടെ ഉടമയ്ക്ക് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പും നല്‍കി കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോ കണ്ട പല കാഴ്ചക്കാരെയും വാന്‍സിയുടെ ഈ െ്രെഡവിംഗ് പ്രാവീണ്യം ആകര്‍ഷിച്ചുവെങ്കിലും, ഈ സംഭവം റോഡ് സുരക്ഷയെക്കുറിച്ചും ഇത്തരം പ്രകടനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകേണ്ടതിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തി.
Wild ride! 🐶 A black #Labrador spotted driving an e-scooter on a road in Meishan, SW #China's Sichuan Province. #funny #pet #cute #dog pic.twitter.com/cIQRsJMdKy— Shanghai Daily (@shanghaidaily) October 20, 2025