-->
മനുഷ്യനുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തുന്ന മൃഗങ്ങളാണ് നായ്ക്കള്‍. പലരും കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് അവയെ കരുതുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തിലെ ആഘോഷപരിപാടികളില്‍ ഇവയ്്ക്ക് പ്രത്യേക സ്ഥാനമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്ന ഒരു വിവാഹക്ഷണക്കത്ത് എല്ലാവരെയും ഒന്ന് ഞെട്ടിച്ചിരിക്കുകയാണ്. കല്യാണക്കുറി ആ വീട്ടിലെ നായ ചികോരിയുടെ പേരിലാണ് വന്നിരിക്കുന്നത്. കല്യാണമാകട്ടെ ചികോരിയെ ചികിത്സിക്കുന്ന വെറ്ററിനറി ഡോക്ടറുടെ മകളുടെയും.
കന്നട ഭാഷയിലാണ് ക്ഷണക്കത്ത്. പേര് എഴുതേണ്ട സ്ഥാനത്ത് 'ചികോരി ആന്‍ഡ് ഫാമിലി' എന്നാണ് എഴുതിയിരിക്കുന്നത്. ക്ഷണക്കത്ത് തങ്ങളുടെ നായ ചികോരിയുടെ പേരിലാണ് വന്നതെന്ന് ഉടമ തന്നെയാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. തൊഴിലിനോട് ഇത്രയും ആത്മാര്‍ഥതയുള്ള ഡോക്ടറെ വേറെ കാണില്ലെന്നാണ് ഇതുകണ്ട ആളുകള്‍ പറയുന്നത്.