Thursday, March 12, 2026 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 01.59 PM

ഭക്ഷണപാത്രത്തില്‍ തല കുടുങ്ങി: പരിഭ്രാന്തിയിലായ നായ തകര്‍ത്തത് ഗ്ലാസ് ഡോറും, ബൈക്കും

dog, break, glass, door, stuck, food, bowl

മരണത്തിന് തുല്യമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പരിഭ്രാന്തരാകുന്നത് സ്വഭാവികമാണ്. അതിപ്പോള്‍ മനുഷ്യനായും മൃഗമായാലും ഒരുപോലെ തന്നെയാണ്. നമ്മുക്ക് പറ്റുന്ന ചില അബദ്ധങ്ങളും അപകടങ്ങളും ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിച്ചെന്നുവരാം. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നെറ്റിസെന്‍സിനെ അത് ഒരേ സമയം രസിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. ഭക്ഷണത്തിനായി തലയിട്ട പാത്രത്തില്‍ തല കുടുങ്ങി പോയ നായ പരിഭ്രാന്തനായി ഓടുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അത്.

തല ഒരു പാത്രത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പരിഭ്രാന്തനായ നായ പാത്രവുമായി തലങ്ങും വിലങ്ങും ഓടുന്നു. ഇതിനിടെ അവന്‍ ഒരു ഗ്ലാസ് വാതില്‍ തകര്‍ത്തു. പിന്നാലെ ഒരു ഇരുചക്ര വാഹനം ഇടിച്ച് മറിച്ചിട്ടു. തുടര്‍ന്ന് ഒരു ഓട്ടോയെ കുത്തി. വീണ്ടും അവന്‍ ഗ്ലാസ് ഡോറിന് മുന്നിലേക്ക് ഓടുന്നതിനിടെ വീഡിയോ അവസാനിക്കുന്നു. വെറും 11 സെക്കന്റ് മാത്രമാണ് വീഡിയോയ്ക്ക് ഉള്ളത്. സമൂഹ മാധ്യമ ഉപയോക്താക്കളില്‍ പലരും നായയെ 'ഡോഗേഷ് ഭായ്' എന്ന് വിളിച്ചപ്പോള്‍, മറ്റുള്ളവര്‍ വീഡിയോ ക്ലിപ്പ് എഐ നിര്‍മ്മിച്ചതാണോയെന്ന് സംശയം പ്രകടിപ്പിച്ചു. അസ്വസ്ഥനായ നായ തന്റെ കാഴ്ച മറച്ച തലയിലെ പാത്രം ഒഴിവാക്കുന്നതിനായി തലങ്ങും വിലങ്ങും ഓടുന്നു. ഇതിനിടെയാണ് അവന്‍ മുന്നിലുള്ള ഓരോന്നും ഇടിച്ച് തെറിപ്പിക്കുന്നത്.

നിസ്സഹായമായ നായ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വലിയ കുഴപ്പങ്ങളിലേക്ക് നീങ്ങുന്നു. അവന് ദിശാബോധം പോലും നഷ്ടപ്പെടുന്നു. നായ തികച്ചും അസ്വസ്ഥനായിരുന്നെങ്കിലും സമൂഹ മാധ്യമ ഉപയോക്താക്കള്‍ വീഡിയോയ്ക്ക് താഴെ തമാശ നിറഞ്ഞ കുറിപ്പുകളുമായെത്തി. ഡോഗേഷ് ഭായിയെന്നായിരുന്നു പലരും നായയെ അഭിസംബോധന ചെയ്തതത്. ഡോഗേഷ് ഭായി ഒരു ലെവല്‍ 5 ഹെല്‍മെറ്റ് വാങ്ങിയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. ദോഗേഷ് ഭായ് ഇപ്പോള്‍ വലിയ നാശം വിതയ്ക്കുമെന്നായിരുന്നു മറ്റൊരു കുറിപ്പ്. മറ്റ് ചിലര്‍ നായയോട് കുറഞ്ഞത് ഹെമറ്റ് ശരിയായി ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. മറ്റ് ചിലര്‍ നായയുടെ തല പാത്രത്തില്‍ കുടുങ്ങിയിട്ടില്ലെന്നും അത് പരിഭ്രാന്തി കാരണം ഓടുകയാണെന്നും കണ്ടെത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW