Friday, March 13, 2026 Last Updated 34 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 08.12 AM

ഈ നഗരം എത്ര മനോഹരമാണ്! ഓട്ടോറിക്ഷയുടെ മുകളില്‍ ഇരുന്ന് തിരക്കേറിയ റോഡിലൂടെ യാത്ര ചെയ്യുന്ന നായ, വീഡിയോ

pune, dog, ride, autorikshaw, roof, busy, road

പുനെയിലെ ഡാംഗെ ചൗക്കിലെ തിരക്കേറിയ റോഡില്‍ നിന്നുള്ള ഒരു വിചിത്ര കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു ഓട്ടോറിക്ഷയുടെ മുകളില്‍ സമാധാനമായി ഇരിക്കുന്ന ഒരു നായയുടെ ദൃശ്യങ്ങളാണിത്. വീഡിയോ വൈറലായതോടെ നായ താരമായി മാറിയിരിക്കുകയാണ്.

തിരക്കേറിയ തെരുവിലൂടെ നീങ്ങുന്ന ഓട്ടോറിക്ഷയുടെ മുകളിലാണ് ഈ നായ ഇരിക്കുന്നത് എന്ന് വീഡിയോയില്‍ കാണാം. താഴെ വാഹനങ്ങള്‍ ഹോണ്‍ അടിക്കുന്നതോ മറ്റ് ബഹളങ്ങളോ ഒന്നും തന്നെ നായയെ ഒട്ടും അലട്ടുന്നില്ല. ഓട്ടോറിക്ഷ സ്പീഡ് ബ്രേക്കറുകള്‍ കയറി ഇറങ്ങുമ്പോഴും യാതൊരു ഭയവുമില്ലാതെ, വളരെ കൃത്യമായി ബാലന്‍സ് ചെയ്താണ് നായയുടെ ഇരിപ്പ്. വശങ്ങളിലൂടെ പോകുന്ന വാഹനങ്ങളെയും ആളുകളെയും നോക്കുന്നതും യാത്ര ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം.

'ഡോണ്‍ മഹ്ത്യാത് ഡോണ്‍' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നായയുടെ ഈ അസാധാരണ ബാലന്‍സ് ചെയ്യലും ശാന്തതയും കണ്ടാല്‍ ഇത് ആദ്യമായല്ല അവന്‍ ഇങ്ങനെ യാത്ര ചെയ്യുന്നതെന്ന് തോന്നും. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW