Thursday, March 12, 2026 Last Updated 32 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 23 Oct 2025 01.29 PM

ഓസ്ട്രേലിയയ്ക്ക് എതിരേ അവരുടെ മണ്ണില്‍ 1000 റണ്‍സ് ; ചരിത്രമെഴുതി ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത്

uploads/news/2025/10/807169/rohith.jpg

അഡ്‌ലെയ്ഡ്: മാസങ്ങള്‍ക്ക് ശേഷമുള്ള ശക്തമായ മടങ്ങിവരവില്‍ ആദ്യ മത്സരത്തിലെ പിഴവ് ആവര്‍ത്തിക്കാതെ ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകന്‍ രോഹിത്ശര്‍മ്മ. അഡ്‌ലെയ്ഡിലെ രണ്ടാം മത്സരത്തില്‍ താരം ഹാഫ് സെഞ്ച്വറി നേടി തിരിച്ചുവരവ് നടത്തി. രണ്ടാം ഏകദിനത്തില്‍ 73 റണ്‍സ് എടുത്ത രോഹിത് ടീമിന്റെ സ്‌കോറില്‍ നിര്‍ണ്ണായക സംഭാവന ചെയ്തു.

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ 97 പന്തുകളില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സറും പറത്തിയ രോഹിത് ഓസ്‌ട്രേലിയയ്ക്ക് എതിരേ അവരുടെ മൈതാനത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചയാളായി മാറി. കംഗാരുക്കള്‍ക്കെതിരേ അവരുടെ നാട്ടില്‍ 1000 റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടം കൂടി താരം സ്വന്തമാക്കി. 1004 റണ്‍സുകളാണ് അദ്ദേഹം നേടിയത്.

ഏഴു മാസത്തിനുശേഷം ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ രോഹിത്ശര്‍മ്മയ്ക്ക് മുന്നില്‍ മറ്റൊരു റെക്കോഡിന് കൂടി സാധ്യതയുണ്ട്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിച്ച താരമാകാന്‍ രോഹിതിന് വേണ്ടത് എട്ടു സിക്‌സറുകള്‍ കൂടിയേ വേണ്ടു. നിലവില്‍ ഏകദിന ക്രിക്കറ്റില്‍ 344 സിക്‌സറുകളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയതിന്റെ റെക്കോര്‍ഡ് നിലവില്‍ പാകിസ്ഥാന്‍ ഇതിഹാസം ഷാഹിദ് അഫ്രീദിയുടെ പേരിലാണ്, 351 സിക്‌സറുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ 8 സിക്‌സറുകള്‍ നേടിയാല്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ കളിക്കാരനാകാം രോഹിത്. മൊത്തത്തില്‍, മൂന്ന് ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ കളിക്കാരനാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍, 637 സിക്‌സറുകള്‍ അദ്ദേഹം ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലൂം കൂടി അടിച്ചെടുത്തു.

Ads by Google
Ads by Google
TRENDING NOW