Friday, March 13, 2026 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 02.21 PM

ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് റോഡിലേക്കിറങ്ങി: ഓടിക്കൊണ്ടിരുന്ന ട്രാമിന് മുന്നില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

security, guard, save, woman, tram, turkey

തിരക്കേറിയ റോഡില്‍ ഹെഡ്‌ഫോണിലും മൊബൈല്‍ ഫോണുകളിലും മുഴുകി യാത്ര ചെയ്യുന്ന നിരവധി ആളുകളുണ്ട്. ഇത്തരം അശ്രദ്ധമായ യാത്ര പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ടെന്ന് പല സംഭവങ്ങളും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഓടിക്കൊണ്ടിരിക്കുന്ന ട്രാമിനടിയിലേക്ക് വീഴാന്‍ പോയ യുവതിയെ ഒരു സുരക്ഷ ജീവനക്കാരന്‍ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിമാറിക്കൊണ്ടിരിക്കുന്നത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മഡിയയില്‍ വൈറലായി മാറി.

തുര്‍ക്കിയിലെ കെയ്‌സേരിയില്‍ ഒക്ടോബര്‍ 14 നാണ് സംഭവം നടന്നത്. റോഡ് മുറിച്ച് കടക്കുകയായിരുന്നു യുവതി . ആ നേരത്താണ് ഒരു ട്രാം വന്നതും യുവതിയെ അത് ശ്രദ്ധിക്കാതെ അതിന് മുന്നിലേക്ക് ചെല്ലുന്നതും. എന്നാല്‍, സുരക്ഷാ ജീവനക്കാരന്റെ തക്കസമയത്തുള്ള ധീരമായ ഇടപെടല്‍ സ്ത്രീയെ രക്ഷിച്ചു. ഹെഡ്‌ഫോണ്‍ ഉപയോഗിച്ചുകൊണ്ടാണ് യുവതി റോഡിലേക്കിറങ്ങുന്നത്. അതിനാല്‍ തന്നെ ട്രാം വരുന്നത് അവര്‍ അറിയുന്നുണ്ടായിരുന്നില്ല. സുരക്ഷാ ജീവനക്കാരന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ അവരുടെ ജീവന്‍ തന്നെ അപകടത്തിലായേനെ.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പിന്നീട് വ്യാപകമായി പ്രചരിക്കുകയായിരുന്നു. തക്കസമയത്ത് ഇടപെട്ട് യുവതിയുടെ ജീവന്‍ രക്ഷിച്ച സുരക്ഷാ ജീവനക്കാരനെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റുകളിട്ടത്. തുര്‍ക്കി വാര്‍ത്താ സൈറ്റായ ഹേബര്‍ലറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കുംഹുരിയറ്റ് സ്‌ക്വയര്‍ ട്രാം സ്‌റ്റോപ്പില്‍ രാവിലെ 8.30 നാണ് സംഭവം നടന്നത്. ഇവിടെയുള്ള സെക്യൂരിറ്റി ക്യാമറകളിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.

പിന്നീട്, തന്റെ ജീവന്‍ രക്ഷിച്ചതിന് സെക്യൂരിറ്റി ജീവനക്കാരനോട് യുവതി നന്ദി പറയുകയും ശ്രദ്ധയില്ലാതെ നടന്നതിന് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റിയുടെ ഒരു യൂണിറ്റ് സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. 'ഇന്ന് രാവിലെ, ഹെഡ്‌ഫോണ്‍ വച്ച് ഒരു യാത്രക്കാരി ചുറ്റും നോക്കാതെ തെരുവ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടാന്‍ പോവുകയും ഞങ്ങളുടെ സുരക്ഷാ ജീവനക്കാരന്‍ അപകടത്തില്‍ നിന്നും അവരെ രക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശ്രദ്ധയ്ക്ക് നന്ദി, ഈ സംഭവം നമുക്കെല്ലാവര്‍ക്കുമുള്ള ഓര്‍മ്മപ്പെടുത്തലാണ്' എന്നാണ് പോസ്റ്റില്‍ പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW