Wednesday, March 11, 2026 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 11.46 AM

കഫ്‌സിറപ്പ് കഴിച്ച് കുഞ്ഞുങ്ങള്‍ മരിച്ചപ്പോള്‍ ഈ രോഷം കണ്ടില്ലല്ലോ; കുട്ടിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ചിന്മയി

chinmayi-sripada-

അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന ജനപ്രിയ ടെലിവിഷന്‍ ഷോയായ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പങ്കെടുത്ത ഒരു കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഷോയിലുടനീളം അമിതആത്മവിശ്വാസം പ്രകടിപ്പിക്കുകയും വളശര വേഗം തന്നെ പുറത്താകുകയും ചെയ്ത ഇഷ്ിത് ഭട്ട് എന്ന വിദ്യാര്‍ഥിക്കെതിരെ ഒട്ടേറെ പരിഹാസശരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പരിഹാസം അധിക്ഷേപത്തിലേക്ക് പോലും മാറി.

ഇഷിത് ഭട്ടിനെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക ചിനമയി ശ്രീപദ. സോഷ്യല്‍ മീഡിയയിലെ മുതിര്‍ന്ന ആളുകള്‍ ഏറ്റവും നീചമായ ഭാഷയിലാണ് കുട്ടിയെ അധിക്ഷേപിച്ചതെന്ന് പറഞ്ഞ ചിന്മയി , ചുമയ്ക്കുളള കഫ്‌സിറപ്പ് കഴിച്ച് കുഞ്ഞുങ്ങള്‍ മരിച്ചപ്പോള്‍ ഈ രോഷമൊന്നും കണ്ടില്ലല്ലോ എന്നും ചോദിച്ചു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു ഗായകിയുടെ പ്രതികരണം.

‘മുതിര്‍ന്ന ഒരാള്‍ കുട്ടിയെ കുറിച്ച് ട്വീറ്റ് ചെയ്യുകയാണ്. ഏറ്റവും വെറുക്കപ്പെട്ട കുട്ടി എന്ന് എക്‌സില്‍ ഉളള മുതിര്‍ന്നവര്‍ പലപ്പോഴും പരുഷമായും അക്ഷേപസ്വരത്തിലും സംസാരിക്കുന്നവരാണ്. എന്നാല്‍ കഫ്‌സിറപ്പ് കഴിച്ച് കുഞ്ഞുങ്ങള്‍ മരിച്ചപ്പോള്‍ ഇവരെല്ലാം നിശബദ്ത പാലിച്ചു. എന്നിട്ടും ആക്രമിക്കാനായി അവര്‍ ഒരു കുട്ടിയെ തിരഞ്ഞെടുത്തു. അമിതമായി ആവേശം കാണിച്ച ഒരു കുട്ടിയെയാണ് അവര്‍ എല്ലാവരും കൂട്ടമായി ആക്രമിക്കുന്നത്. എത്ര ഭീകരമായ ബുളളികളാണ് ഇവര്‍ ’ഇതായിരുന്നു ചിന്മയിയുടെ ട്വീറ്റ്.

ഇന്റര്‍നെറ്റിലെ ഏറ്റവും വെറുക്കപ്പെട്ട കുട്ടി എന്ന ക്യാപ്ഷനോടെ ഇതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ചിന്മയി ഇത്രയും കുറിച്ചത്. ചിന്മയിയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് പോസ്റ്റില്‍ കമന്റുകളിട്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW