-->
ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരേയുള്ള രണ്ടാമത്തെ മത്സരം ഏഴു വിക്കറ്റിന് ജയിച്ചതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായി. വിന്‍ഡീസിനെതിരേയുള്ള പരമ്പര ഇന്ത്യ 2-0 നാണ് സ്വന്തമാക്കിയത്. അവസാന ദിവസം 58 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യ കെ.എല്‍. രാഹുലിന്റെ അര്‍ദ്ധശതകത്തിന്റെ മികവില്‍ വിജയം നേടിയടെുത്തു.
എട്ട് റണ്‍സ് എടുത്ത ഓപ്പണര്‍ യശ്വസീ ജെയ്‌സ്വാള്‍, 39 റണ്‍സ് കുറിച്ച സായ് സുദര്‍ശന്‍, 13 റണ്‍സ് എടുത്ത നായകന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ധ്രുവ് ജൂറല്‍ ആറു റണ്‍സുമായി പുറത്താകാതെ നിന്നു. ജയത്തോടെ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യ ലോക ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തായി. വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയുടെ തുടര്‍ച്ചയായ പത്താം ജയമാണ് ഇത്. മൊത്തത്തില്‍ ഇന്ത്യയുടെ ക്രെഡിറ്റില്‍ 122 ടെസ്റ്റ് വിജയങ്ങളായി.
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് അഞ്ചിന് 518 ഡിക്ലയാര്‍ഡ്. വെസ്റ്റിന്‍ഡീസ് 248 ന് പുറത്തായി. വെസ്റ്റിന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സില്‍ 390, ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 124. അുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില അഞ്ചാം ദിവസം ജയിക്കാന്‍ 58 റണ്‍സായിരുന്നു ആവശ്യം. 121 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ആക്രമിച്ച് തുടങ്ങിയെങ്കിലും രണ്ടാം ഓവറില്‍ വാരിക്കന് മുന്നില്‍ വിക്കറ്റ് നഷ്ടപ്പെടുത്തി. നേരത്തേ ഫോളോ ഓണ്‍ ചെയ്ത വെസ്റ്റിന്‍ഡീസ് മത്സരം അവസാന ദിവസം വരെ നീട്ടിയത് ഷായ് ഹോപ്പ് (103) ജോണ്‍ കാംബെല്‍ (115) എന്നിവരുടെ പോരാട്ടവീര്യത്തില്‍ ആയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ എട്ട് വര്‍ഷത്തെ സെഞ്ച്വറിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ഹോപ്പ് അവസാനിപ്പിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും (129) ഓപ്പണര്‍ ജയ്‌സ്വാളും (175) കണ്ടെത്തിയ ശതകങ്ങളാണ് ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണ്ണായകമായത്. കെഎല്‍. രാഹുല്‍ രണ്ട് ഇന്നിംഗ്‌സിലും കാട്ടിയ സ്ഥിരത മുതല്‍ക്കൂട്ടാകുകയും ചെയ്തു. ബൗളര്‍മാരില്‍ കുല്‍ദീപ് യാദവാണ് മികച്ച പ്രകടനം നടത്തിയത്. രണ്ട് ഇന്നിംഗ്‌സി ലുമായി അദ്ദേഹം എട്ടു വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റുമായി മടങ്ങേണ്ടി വന്ന ബുംറ പക്ഷേ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റുകളാണ് പിഴുതത്്. നായകന്‍ ശുഭ്മാന്‍ ഗില്ലിന് ഇത് ആദ്യ പരമ്പരനേട്ടമാണ്.