Friday, March 13, 2026 Last Updated 48 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.37 PM

നയം വ്യക്‌തമാക്കി ഗംഭീര്‍

uploads/news/2026/03/829518/sp2.jpg

അഹമ്മദാബാദ്‌: അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പാണ്‌ തന്റെ അടുത്ത ലക്ഷ്യമെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം കോച്ച്‌ ഗൗതം ഗംഭീര്‍. ഇന്ത്യ ട്വന്റി20 ലോകകപ്പ്‌ കിരീടം നേടിയതിനു പിന്നാലെയാണ്‌ ഗംഭീര്‍ നയം വ്യക്‌തമാക്കിയത്‌്. 2027 ഏകദിന ലോകകപ്പിനായുള്ള ആസൂത്രണം ഐ.പി.എല്ലിനു ശേഷം ആരംഭിക്കും.
2026 ലെ ഐപിഎലിനും ലോകകപ്പിനും ഇടയില്‍ ഏകദേശം 25 മുതല്‍ 30 വരെ ഏകദിന മത്സരങ്ങളുണ്ട്‌. ഈ ഫോര്‍മാറ്റ്‌ ഇപ്പോള്‍ അധികം കളിക്കാറില്ല. എത്രയും നേരത്തെ ആസൂത്രണം തുടങ്ങുന്നുവോ അത്‌ നമുക്ക്‌ അത്രയും നല്ലതായിരിക്കും. ദക്ഷിണാഫ്രിക്ക ക്രിക്കറ്റ്‌ കളിക്കാന്‍ എളുപ്പമുള്ള സ്‌ഥലമല്ല. അവിടുത്തെ സാഹചര്യങ്ങള്‍ക്ക്‌ അനുയോജ്യരായ കളിക്കാരെയും ടീം കോംബിനേഷനുകളെയും കണ്ടെത്തേണ്ടതുണ്ട്‌. സെലക്‌ടര്‍മാരും പരിശീലകരും അത്‌ ചെയ്യും. 2026-ലെ ഐപിഎല്‍ അവസാനിക്കുമ്പോഴേക്കും 2027 ഏകദിന ലോകകപ്പിനുള്ള ഒരു വ്യക്‌തമായ രൂപരേഖ ഇന്ത്യയുടെ പക്കലുണ്ടാകുമെന്നും ഗംഭീര്‍ വ്യക്‌തമാക്കി.
ഇന്ത്യന്‍ ടീമിന്റെ അന്തരീക്ഷം ആര്‍ക്കും മറച്ചുവയ്‌ക്കാന്‍ കഴിയില്ല, കാരണം അത്രയധികം പരിശോധനകളും മാധ്യമശ്രദ്ധയും ടീമിനുമേലുണ്ട്‌. ടീമിലെ സാഹചര്യം മോശമാണെന്ന്‌ ആളുകള്‍ പറയുന്നത്‌ വെറും അസംബന്ധമാണ്‌. അതിനെക്കുറിച്ച്‌ ഞാനോ ക്യാപ്‌റ്റനോ ഒന്നും പറയേണ്ടതില്ല. യാത്രകള്‍ മുതല്‍ പരിശീലന സെഷനുകള്‍ വരെയും, കളിക്കാരുടെ അഭിമുഖങ്ങളും നിങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചാല്‍ ടീമിനുള്ളിലെ അന്തരീക്ഷം എങ്ങനെയുള്ളതാണെന്ന്‌ നിങ്ങള്‍ക്ക്‌ ബോധ്യപ്പെടും- ഗംഭീര്‍ പറഞ്ഞു.

Ads by Google
Tuesday 10 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW