Thursday, March 12, 2026 Last Updated 8 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Oct 2025 07.51 AM

'ഇന്ന് രാവിലെ എന്റെ അച്ഛന്‍ മരിച്ചു, അവസാനം വിളിച്ചപ്പോള്‍ വേണ്ടതുപോലെ സംസാരിക്കാന്‍ കഴിഞ്ഞില്ല' : ഹൃദയദേകമായ കുറിപ്പുമായി യുവാവ്

son, emotional, post, father, death

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ചില നിമിഷങ്ങള്‍ ആളുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. ചിലതൊക്കെ ചിരിപ്പിച്ചും ചിന്തിച്ചും കടന്നുപോകുമ്പോള്‍ മറ്റുചിലത് നമ്മുടെ വൈകാരിക തലത്തെയാണ് സ്വാധീനിക്കുന്നത്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചീയറായ വിവേക് നസ്‌കര്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് നെറ്റീസണ്‍സില്‍ പലരെയും സങ്കടത്തിലാഴ്ത്തി. അച്ഛന്‍ മരിക്കുന്നതിന് മുമ്പ് അദ്ദേഹവുമായി വേണ്ടതുപോലെ സംസാരിക്കാന്‍ തനിക്ക് കഴിഞ്ഞില്ല എന്നും ഇപ്പോള്‍ അച്ഛനെ അവസാനമായി കാണാന്‍ താന്‍ എങ്ങനെയാണ് തയ്യാറെടുക്കുന്നത് എന്നും പറഞ്ഞുകൊണ്ടാണ് വിവേക് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

'ഇന്ന് രാവിലെ എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു. എന്റെ അമ്മയില്‍ നിന്ന് 20 ലധികം ഫോണ്‍ കോളുകളാണ് എനിക്ക് വന്നിരുന്നത്, പക്ഷേ വൈകിയും ജോലി ചെയ്തിരുന്നതിനാല്‍ ആ കോളുകള്‍ വന്നത് താന്‍ അറിഞ്ഞില്ല. ഒടുവില്‍ (രാവിലെ 8 മണിക്ക്) ഞാന്‍ വിമാനത്തിന് ടിക്കറ്റ് എടുത്തു, എനിക്ക് കഴിയുന്നതില്‍ ഏറ്റവും വേഗമെത്താനാവുന്ന ഫ്‌ലൈറ്റാണ് ഞാന്‍ ബുക്ക് ചെയ്തത്, പക്ഷേ അതുപോലും വൈകുന്നേരം 7 മണിക്ക് മാത്രമേ എത്തുകയുള്ളൂ' എന്നാണ് വിവേക് എഴുതുന്നത്. 'ഞാനിപ്പോള്‍ തന്റെ രണ്ടാമത്തെ ഫ്‌ലൈറ്റും കാത്ത് എയര്‍പോര്‍ട്ടിലിരിക്കുകയാണ്. നൂറുകണക്കിന് ചിന്തകളാണ് എന്റെ മനസിലൂടെ കടന്നു പോകുന്നത്. എനിക്കവ നിയന്ത്രിക്കാനാവുന്നില്ല. അച്ഛന്‍ എന്നെ വിളിച്ചിരുന്നു. പക്ഷേ ഞാന്‍ വേണ്ടതുപോലെ സംസാരിച്ചിരുന്നില്ല. സംസാരിക്കേണ്ടതായിരുന്നു. എപ്പോഴും അദ്ദേഹത്തോടൊപ്പം എനിക്ക് ഒരുപാട് ഇനിയും സമയമുണ്ട് എന്നാണ് ഞാന്‍ കരുതിയിരുന്നത്. അവസാനം വിളിച്ചപ്പോള്‍ ചില വിയോജിപ്പുകളാണ് പങ്കുവച്ചതെന്ന് തോന്നുന്നു. എന്നോട് പറഞ്ഞില്ലെങ്കിലും അദ്ദേഹം എന്നെച്ചൊല്ലി അഭിമാനിക്കുന്നുവെന്ന് അമ്മയോട് പറഞ്ഞിരുന്നു.'

'താന്‍ വൈകാരികമായി കാര്യങ്ങള്‍ ചെയ്യുന്ന ആളല്ല. പക്ഷേ ഇപ്പോള്‍ ഭാരിച്ച ഹൃദയത്തോടും നിറഞ്ഞ കണ്ണുകളോടെയുമാണ് താനിരിക്കുന്നത്. അമ്മയേയും സഹോദരിയേയും കാണുമ്പോള്‍ ഞാന്‍ ഇങ്ങനെയാവരുത്' വിവേക് എഴുതുന്നു. ഒപ്പം അവസാനമായി അച്ഛനെ ഒരുനോക്ക് കാണാന്‍ താന്‍ മാനസികമായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കുറിച്ചു. കുറിപ്പ് വൈറലായതോടെ എപ്പോഴും നമ്മുടെ അച്ഛനോടും അമ്മയോടും കരുതലോടും സ്‌നേഹത്തോടും ഇടപെടണം, പറ്റുന്നതും അവര്‍ക്കൊപ്പം സമയം ചെലവഴിക്കണം എന്നുമാണ് മിക്കവരും പോസ്റ്റിന് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW